ഇ കെ അബൂബക്കറും കരീം ദര്‍ബാര്‍കട്ടയും പുതിയ സെക്രട്ടറിമാര്‍; എസ് വൈ എസ് ജില്ലാ കൗണ്‍സില്‍ ക്യാമ്പ് സമാപിച്ചു
Apr 1, 2017, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 01.04.2017) കാസര്‍കോട്ട് സാശ്വത സമാധാനത്തിന് സാമൂഹ്യ വിരുദ്ധ ശക്തികള്‍ക്കെതിരെ ഐക്യ നിര ഉയരണമെന്ന ആഹ്വാനത്തോടെ ജില്ലാ എസ് വൈ കൗണ്‍സില്‍ ക്യാമ്പ് സമാപിച്ചു. രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ മെയ് 26 വരെ ജലമാണ് ജീവന്‍ എന്നപേരില്‍ ജലസംരക്ഷണ ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, റഹ് മത്തുല്ലാഹ് സഖാഫി എളമരം, അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹമീദ് പരപ്പ പ്രസംഗിച്ചു. സയ്യിദ് അബ്ദുല്‍ അസീസ് ഹദറൂസി കുമ്പള പ്രാര്‍ത്ഥന നടത്തി. മുഹമ്മദ് സഖാഫി പാത്തൂര്‍ വാര്‍ഷിക റിപോര്‍ട്ടും ബശീര്‍ പുളിക്കൂര്‍ സാമ്പത്തിക റിപോര്‍ട്ടും അവതരിപ്പിച്ചു. ഓര്‍ഗനൈസിംഗ്, ദഅ്‌വ, സാന്ത്വനം, അഡ്മിനിസ്‌ട്രേഷന്‍ എന്നീ നാല് വകുപ്പുകള്‍ സംബന്ധമായി പഠന റിപോര്‍ട്ടുകള്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, കന്തല്‍ സൂപ്പി മദനി, നൗഷാദ് മാസ്റ്റര്‍ അവതരിപ്പിച്ചു.
ജില്ലയില്‍ പണി നടന്നു വരുന്ന ആറ് സാന്ത്വന ഭവനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും അടുത്ത ആറ് മാസം കൊണ്ട് അരക്കോടി രൂപയുടെ സാന്ത്വന സംഘ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പദ്ധതിയാവിഷ്‌കരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : SYS, Meet, Inauguration, Kasaragod, Religion, Council Meet.