Dialogue | സുന്നി ആദർശ മുഖാമുഖം 31ന് ഉപ്പളയിൽ; അലവി സഖാഫി കൊളത്തൂർ നേതൃത്വം നൽകും

● വിവിധ പണ്ഡിതന്മാർ പ്രഭാഷണങ്ങൾ നടത്തും
● പരിപാടി ഉപ്പള മണ്ണാങ്കുഴിയിൽ നടക്കും
● വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ് പരിപാടി
● തൃക്കരിപ്പൂർ മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്യും.
കാസർകോട്: (KasargodVartha) ഉപ്പള സുന്നീ കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി ആദർശ മുഖാമുഖം ജനുവരി 31 വെള്ളിയാഴ്ച ഉപ്പള മണ്ണാങ്കുഴിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് അബുൽ അക്രം എം എ മുഹമ്മദ് ബാഖവിയുടെ അധ്യക്ഷതയിൽ തൃക്കരിപ്പൂർ മുഹമ്മദ് അലി സഖാഫി ഉദ്ഘാടനം ചെയ്യും.
മുഫ്‌തി ബദറുദ്ദീൻ അഹ്‌മദ് മിസ്ബാഹി കർണാടക പ്രഭഷണം നടത്തും അലവി സഖാഫി കൊളത്തൂർ ആദർശ മുഖാമുഖത്തിന് നേതൃത്വം നൽകും. പരിപാടിയിൽ സയ്യിദ് അൻവർ സാദത്ത് സഅദി, അബ്ദുൽ അസീസ് സഖാഫി വാളക്കുളം, മുഫ്‌തി ഫാറൂഖ് മിസ്ബാഹി, സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ, സയ്യിദ് യാസീൻ ഉബൈദുല്ല സഅദി ബായാർ, മുശ്താഖ് അസ്രത്ത് തുടങ്ങിയവർ സംബന്ധിക്കും.
വാർത്താസമ്മേളനത്തിൽ സയ്യിദ് യാസീൻ തങ്ങൾ, സിദ്ദീഖ് സഖാഫി ബായാർ, കെ എം മുഹമ്മദ് ഹാജി, ഇബ്രാഹിം ഹാജി ബേക്കൂർ, മൊയ്‌ദു ഹാജി സി എം എന്നിവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാർത്ത ഷെയർ ചെയ്യുക
A Sunni Ideology Dialogue will be held in Uppala on the 31st. Alavi Saqafi Kolathur will lead the discussion. Various scholars will participate.
#SunniDialogue #Uppala #Kerala #Religion #Ideology #Islam