city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കണ്‍നിറയെ കണ്ണന്‍മാര്‍; വര്‍ണക്കാഴ്ചയായി ശ്രീകൃഷ്ണ ജയന്തി

കാസര്‍കോട്: (www.kasargodvartha.com 12/09/2017) ദുഷ്ടരെ നിഗ്രഹിച്ച് ശിഷ്ടരെ രക്ഷിക്കുന്നതിനായി അവതാരം പൂണ്ട ഉണ്ണിക്കണ്ണന്റെ മഹത്വം വിളിച്ചറിയിച്ചായിരുന്നു ജില്ലയിലെങ്ങും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ചത്. ജനങ്ങളുടെ കണ്ണിനും മനസിനും കളിര്‍മയേകി ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 2000 ത്തോളം ഉണ്ണിക്കണ്ണന്മാര്‍ ശോഭായാത്രയില്‍ അണിനിരന്നു.

കണ്‍നിറയെ കണ്ണന്‍മാര്‍; വര്‍ണക്കാഴ്ചയായി ശ്രീകൃഷ്ണ ജയന്തി

നിശ്ചലചലന ദൃശ്യങ്ങള്‍ ശോഭായാത്രയ്ക്ക് ഭംഗിയേകി. ബോവിക്കാനം, ഉദുമ, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ മഹാശോഭായാത്ര നടന്നു. ആയിരക്കണക്കിന് പ്രവര്‍ത്തകരും അമ്മമാരുമാണ് ശോഭായാത്രയില്‍ അണിനിരന്നത്. നിരവധി നിശ്ചല ദൃശ്യങ്ങളും, വിവിധ ചലന ദൃശ്യങ്ങളും കാണികളെ ആകര്‍ഷിച്ചു. നഗരത്തിന്റെ ഇരുഭാഗവും ആയിരക്കണക്കിനാള്‍ക്കാരാണ് ഉച്ചകഴിഞ്ഞ് മൂന്നു മണിമുതല്‍ ശോഭായാത്ര കാണാന്‍ കാത്തുനിന്നത്.

കണ്‍നിറയെ കണ്ണന്‍മാര്‍; വര്‍ണക്കാഴ്ചയായി ശ്രീകൃഷ്ണ ജയന്തി


ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് നിരവധി സ്ഥലങ്ങളില്‍ രാവിലെ മുതല്‍ സാംസ്‌കാരിക സമ്മേളനങ്ങളും, കലാ- കായിക മത്സരങ്ങളും നടന്നു. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ വരവറിയിച്ചുകൊണ്ട് അഞ്ഞൂറോളം സ്ഥലങ്ങളില്‍ പതാക ദിനം നടന്നിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ജനാവലിയാണ് ഓരോ സ്ഥലങ്ങളിലും പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

കണ്‍നിറയെ കണ്ണന്‍മാര്‍; വര്‍ണക്കാഴ്ചയായി ശ്രീകൃഷ്ണ ജയന്തി

Photos: Urumees Trikaripur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Religion, Celebration, Programme, Kanhangad, Sri Krishna Jayanthi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia