city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ബുധനാഴ്ച

ഉദുമ: (www.kasargodvartha.com 02.09.2017) കേരളത്തിന്റെ നവോത്ഥാന നായകന്‍ ശ്രീനാരായണ ഗുരുവിന്റെ 163 -ാം ജന്മദിനം പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ അഘോഷിക്കുമെന്ന് വിദ്യാഭ്യാസ സമിതി ഭാരവാഹികള്‍ പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ ആറിന് ബുധനാഴ്ച പാലക്കുന്ന് അംബിക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ എട്ട് മണിക്ക് പതാക ഉയര്‍ത്തും. 8.30 ന് ദീര്‍ഘദൂര ഓട്ട മത്സരം. ചട്ടഞ്ചാലില്‍ നിന്നും ആരംഭിച്ച് മാങ്ങാട്, കളനാട്, ഉദുമ വഴി പാലക്കുന്നില്‍ സമാപിക്കും. ഒമ്പത് മണി മുതല്‍ വിവിധ മത്സരങ്ങള്‍.

ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ബുധനാഴ്ച

മൂന്നു മണിക്ക് സാംസ്‌കാരിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് എ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി ബി അരവിന്ദാക്ഷന്‍ സ്വാഗതം പറയും. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അപ്പുഡു പൂജാരി, കെ കുഞ്ഞമ്മ, കെ ടി അച്യുതന്‍, കേവീസ് കുഞ്ഞിക്കോരന്‍, സി എം രവീന്ദ്രന്‍, അഡ്വ. എന്‍ വി രാമകൃഷ്ണന്‍ സ്മാരക അവാര്‍ഡുകള്‍ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ മുഹമ്മദലി, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. കെ ബാലകൃഷ്ണന്‍ എന്നിവര്‍ വിതരണം ചെയ്യും. ശ്രീനാരായണ ഗുരു ദര്‍ശനം അന്നും ഇന്നും എന്ന വിഷയത്തില്‍ പ്രശസ്ത സിനിമ സംവിധായകന്‍ മനോജ് കാന പ്രഭാഷണം നടത്തും.

5.30ന് ഉദയന്‍ കുണ്ടംകുഴിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും, അംബിക കലാ കേന്ദ്രം അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയും ഉണ്ടാകും. വാര്‍ത്താ സമ്മേളനത്തില്‍ വിദ്യാഭ്യാസ സമിതി പ്രസിഡന്റ് എ ബാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി ബി അരവിന്ദാക്ഷന്‍, രവീന്ദ്രന്‍ കൊക്കാല്‍, പി പി ചന്ദ്രശേഖരന്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Udma, Press meet, Religion, Programme, Inauguration, Sri Narayana Guru.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia