city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഹിങ്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും

കാസര്‍കോട്: (www.kasargodvartha.com 08.09.2017) മ്യാന്‍മാറില്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന റോഹിങ്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും, വിവിധ സംഘടനകളും റാലി നടത്തി.

റോഹിങ്യന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് ഡി പി ഐ കാസര്‍കോട് മണ്ഡലം കമ്മിറ്റി കാസര്‍കോട് ടൗണില്‍ റാലി സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് എയര്‍ലൈന്‍സ് വഴി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. എന്‍ യു അബ്ദുല്‍ സലാം, ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, സക്കരിയ്യ ഉളിയത്തടുക്ക, മുഹമ്മദ് കരിമ്പളം, മുഹമ്മദ് അലി ആലംപാടി, മനാഫ് സിറാജ് നഗര്‍, ഫൈസല്‍, എസ് എ അബ്ദുര്‍ റഹ് മാന്‍, സക്കരിയ മുട്ടത്തോടി നേതൃത്വം നല്‍കി.

റോഹിങ്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും

എസ് വൈ എസ് ബദിയഡുക്ക സോണ്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റാലി നടത്തി. എസ് വൈ എസ് കുമ്പള സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ നടത്തിയ ഐക്യദാര്‍ഢ്യ റാലി മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള താക്കീതായി മാറി. റോഹിങ്യന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള മ്യാന്‍മര്‍ ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങള്‍ക്കും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ മൗനങ്ങള്‍ക്ക് നേരെയും പ്രതിഷേധമിരമ്പി. മനുഷ്യാവകാശം സംരക്ഷിക്കപ്പെടണമെന്നും ഇതിനായി ലോക ജനത ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും റാലി ആഹ്വാനം ചെയ്തു.


റോഹിങ്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും

റോഹിങ്യന്‍ വംശഹത്യയിലും, ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും പ്രതിഷേധിച്ച് ഐ എന്‍ എ കാസര്‍കോട്ട് പ്രകടനം നടത്തി. നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

റോഹിങ്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും

സമസ്ത കേരള സുന്നി യുവജന സംഘം സോണ്‍ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനത്തില്‍ കൂട്ടക്കൊലക്കെതിരെ രോഷാഗ്നി ഉയര്‍ന്നു. ജില്ലാ ഭാരവാഹികളായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട കുമ്പളയിലും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി കാസര്‍കോട്ടും അശ്‌റഫ് കരിപ്പൊടി പരപ്പയിലും അബ്ദുല്‍ ജബ്ബാര്‍ മിസ്ബാഹി ചെറുവത്തൂരിലും നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂരിലും പ്രകടനത്തിന് നേതൃത്വം നല്‍കി.

റോഹിങ്യന്‍ മുസ്ലിങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും

തൃക്കരിപ്പൂര്‍ സോണ്‍ കമ്മിറ്റി മുജമ്മഅ് കേന്ദ്രീകരിച്ച് നടത്തിയ ഐക്യദാര്‍ഢ്യപ്രകടനത്തിന് പി കെ അബ്ദുല്ല മൗലവി, ഹുസൈനാര്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ മദനി, ഇ കെ അബൂബക്കര്‍, എം ടി പി ഇസ്മാഈല്‍ സഅദി, എം ടി അബ്ദുല്‍ ജലീല്‍ സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ചെറുവത്തൂര്‍ സോണ്‍ കമ്മിറ്റി ചീമേനിയില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ പ്രകടനത്തിന് എ സി ശാഹുല്‍ ഹമീദ് ചാനടുക്കം, എം എ ഹമീദ് ഹാജി പെരുമ്പട്ട, ഇബ്‌റാഹിം ബാഖവി കുന്നുംകൈ, നൗഷാദ് അമാനി, ബി പി യു അശ്‌റഫ് മൗലി ഓട്ടപ്പടവ്, ഫള്‌ലുബ്‌നു അബ്ബാസ്, അയ്യൂബ് നീലംപാറ, അബ്ദുറസാഖ് അത്തൂട്ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഉദുമ സോണ്‍കമ്മിറ്റി ചട്ടഞ്ചാല്‍ 55-ാം മൈലില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സോണ്‍ നേതാക്കളായ ബി കെ അഹ് മദ് മുസ്‌ലിയാര്‍ കുണിയ, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, ഹസൈനാര്‍ സഖാഫി കുണിയ, ആബിദ് സഖാഫി മൗവ്വല്‍, മൊയ്തീന്‍ പനേര, അബ്ദുര്‍ റഹ് മാന്‍ ബാഖവി കുണിയ, അബ്ദുസലാം ചെമ്പരിക്ക, അലി പൂച്ചക്കാട്, ബി എം എ മജീദ് മൗവ്വല്‍, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ബി എ ശാഫി കുണിയ, ഹസീബ് മൗവ്വല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചട്ടഞ്ചാല്‍ ടൗണില്‍ സമാപിച്ചു

കാസര്‍കോട് സോണ്‍ കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടത്തിയ പ്രകടനത്തിന് ഹുസൈന്‍ മുട്ടത്തൊടി, സയ്യിദ് അബ്ദുല്‍ കരീം തങ്ങള്‍, ഹനീഫ് പടുപ്പ്, സലീം കോപ്പ, മുഹമ്മദ് ടിപ്പുനഗര്‍, പി ഇ താജുദ്ദീന്‍, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഹൊസ്ദുര്‍ഗ് സോണില്‍ അബ്ദുസത്താര്‍ പഴയകടപ്പുറം, മടിക്കൈ അബ്ദുല്ല ഹാജി, സി എ ഹമീദ്മൗലവി കൊളവയല്‍, ബശീര്‍ മങ്കയം, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, വി പി അബ്ദുല്ല സഅദി, എസ് കെ അബ്ദുല്‍ ഖാദിര്‍ ഹാജി, അബ്ദുര്‍ റഹ് മാന്‍ അശ്‌റഫി, അബ്ദുര്‍ റഹ് മാന്‍ ഫലാഹ് നഗര്‍, ചിത്താരി മമ്മിഞ്ഞി ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി പഴയ കടപ്പുറം, ഇസ്ഹാഖ് കോട്ടപ്പുറം, ഹമീദ് മാസ്റ്റര്‍, എം അബ്ദുര്‍ റഹ് മാന്‍ സഖാഫി, ടി എം സി അബ്ദുല്‍ ഖാദിര്‍, അബൂബക്കര്‍ മൗലവി പുഞ്ചാവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപന പരിപാടി ഐ സി എഫ് പ്രതിനിധി ബി സി അബ്ദുല്ല സഅദി ഉദ്ഘാടനം ചെയ്തു. മടിക്കൈ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുസത്താര്‍ പി പി സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.

ശാന്തിപ്പള്ള മുഹിമ്മാത്ത് പരിസരത്ത് നിന്നും ആരംഭിച്ച റാലി കുമ്പള ടൗണില്‍ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ അഭിവാദ്യം ചെയ്തു. റാലിക്ക് ജില്ലാ, സോണ്‍ നേതാക്കളായ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അഷ്‌റഫ് സഅദി ആരിക്കാടി, മൂസ സഖാഫി കളത്തൂര്‍, താജുദ്ദീന്‍ മാസ്റ്റര്‍, ലത്വീഫ് മാസ്റ്റര്‍, അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ ചെന്നാര്‍, ഇബ്‌റാഹിം സഅദി മുഗു, മുഹമ്മദ് പേരാല്‍, ഉമറുല്‍ ഫാറൂഖ് സഖാഫി കര, ഉനൈസുറഹ് മാന്‍ ഊജംപദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Rally, Inauguration, Kumbala, Badiyadukka, Chattanchal, Religion, Rohingya Muslims.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia