സ്മാര്‍ട്ടായി മദ്രസയും; ചേരങ്കൈയില്‍ സമ്പൂര്‍ണ സ്മാര്‍ട്ട് ക്ലാസ് തുറന്നു
Jun 16, 2019, 15:59 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2019) മദ്രസയും സ്മാര്‍ട്ടാവുന്നു. ചേരങ്കൈ അന്‍സാറുല്‍ ഇസ്ലാം മദ്രസയില്‍ നിര്‍മിച്ച ആധുനിക രീതിയിലുളള സമ്പൂര്‍ണ സ്മാര്‍ട്ട് മദ്രസ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ചേരങ്കൈ ഖത്തീബ് ഹാജി സുലൈമാന്‍ ഫൈസി നിര്‍വ്വഹിച്ചു. ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുറുന്നുകളും രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു.
ജില്ലയിലെ പ്രഥമ സമ്പൂര്‍ണ സ്മാര്‍ട്ട് മദ്രസയാണ് ചേരങ്കൈയിലേത്. പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ബി എം അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അഹമ്മദ് ചേരങ്കൈ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ പ്രവര്‍ത്തന രീതി അന്‍സാറുല്‍ ഇസ്ലാം കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചേരങ്കൈ വിശദീകരിച്ചു. സദര്‍ മുഅല്ലിം ജമാലുദ്ദീന്‍ സഖാഫി, ഉസ്താദുമാരായ സൈദലവി, ബഷീര്‍ മിസ്ബാഹി, മുന്‍ ജമാഅത്ത് പ്രസിഡണ്ട് എ കെ കുഞ്ഞാലി ഹാജി, ഡോ. സി എച്ച് അബ്ദുല്‍ ബുഖാരി, ജമാഅത്ത് ഓഡിറ്റര്‍ അഷ്‌റഫലി ചേരങ്കൈ, കുഞ്ഞാമു അക്കര, വൈസ് പ്രസിഡണ്ട് ഷാജഹാന്‍, ചേരങ്കൈ ജമാഅത്ത് ദുബൈ കമ്മിറ്റി ട്രഷറര്‍ സലാം ബീഗം, സൗദി കമ്മിറ്റി പ്രതിനിധി അബ്ദുല്ല ചേരങ്കൈ, അന്‍സാറുല്‍ ഇസ്ലാം കമ്മിറ്റി പ്രസിഡണ്ട് സഫറുദ്ദീന്‍ ടി കെ, ഹനീഫ് കാസിം, സത്താര്‍, നൗഷാദ്, സര്‍ഫ്രാസ് അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് ബെദിര നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, madrasa, Religion, Smart Madrasa Class room Opened in Cherangai
< !- START disable copy paste -->