Seminar | മുസ്ലിം ജമാഅത്ത് മീലാദ് സെമിനാർ: ‘തിരുനബിയുടെ സന്ദേശം ആധുനിക സമൂഹത്തിന്’
● 'തിരുനബിയുടെ ജീവിതം ആധുനിക സമൂഹത്തിന് ഒരു വലിയ പാഠം'.
● കേരള മുസ്ലിം ജമാഅത്ത് ജില്ലാ മീലാദ് സെമിനാർ കാസർകോട് സംഘടിപ്പിച്ചു.
കാസർകോട്: (KasargodVartha) തിരുനബിയുടെ ജീവിതം ആധുനിക സമൂഹത്തിന് ഒരു വലിയ പാഠമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ മീലാദ് സെമിനാർ കാസർകോട് സമസ്ത സെന്റിനറി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇരുണ്ട ഒരു കാലത്ത് എല്ലാ നല്ല ജീവിത മൂല്യങ്ങളുടെയും വലിയ സന്ദേശവുമായാണ് പ്രവാചകൻ ആഗതമായത്. സംഘട്ടനങ്ങൾ പതിവായിരുന്ന ഒരു സമൂഹത്തിനിടയിൽ ഐക്യത്തിന്റെയും സൗഹാർദ്ദത്തിന്റെയും പുതിയ വഴികൾ തുറന്നു കൊടുക്കുകയായിരുന്നു പ്രവാചകൻ. മദീനയിൽ തിരുനബി കാണിച്ച മത സൗഹാർദ്ദ മാതൃക എക്കാലത്തും പ്രസക്തതമാണ്,’ തങ്ങൾ പറഞ്ഞു.
‘തിരു നബി ജീവിതം ദർശനം’ എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ആധ്യക്ഷത വഹിച്ചു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്‌മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി. കാസർകോട് സാഹിത്യ വേദി പ്രസിഡന്റ് പദ്മാനാഭൻ ബ്ലാത്തൂർ, ഐ സി എഫ് യുഎഇ നാഷണൽ സെക്രട്ടറി ഹമീദ് പരപ്പ, എസ് എം എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ, സാഹിത്യ വേദി വൈസ് പ്രസിഡന്റ് ടിഎ ഷാഫി, എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റർ ദർബാര്‍ കട്ട, അസീം ഉപ്പള, യൂനുസ് തളങ്കര തുടങ്ങിയവർ സെമിനാർ ചർച്ചയിൽ പങ്കെടുത്തു.
സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഇബ്രാഹിം അൽ ഹാദി, സയ്യിദ് ഹാമിദ് അൻവർ, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, കൊല്ലമ്പാടി ബ്ദുൽ ഖാദിർ സഅദി, അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി, ഇല്യാസ് കൊറ്റുമ്പ, അബൂബക്കര്‍ ഹാജി ബേവിഞ്ച, വി സി അബ്ദുല്ല സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂഫി മദനി, എം പി മുഹമ്മദ് ഹാജി മണ്ണംകുഴി, ഹമീദ് മൗലവി ആലംപാടി, എ ബി അബ്ദുല്ല മാസ്റ്റര്‍, മജീദ് ഫൈസി, പാത്തൂര്‍ മുഹമ്മദ് സഖാഫി, സി പി അബ്ദുല്ല ഹാജി ചെരുമ്പ, സി എം എ ചേരൂർ, അഷ്‌റഫ് കരിപ്പൊടി, അബ്ദുറഹ്മാന് സഖാഫി പള്ളങ്കോട് , സകരിയ്യ ഫൈസി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് ടിപ്പുനഗർ, ഇത്തിഹാദ് മുഹമ്മദ് ഹാജി , അലങ്കാർ മുഹമ്മദ് ഹാജി തുടങ്ങിയ പ്രമുഖർ സെമിനാറിൽ സംബന്ധിച്ചു.
പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി സ്വാഗതവും സി എൽ ഹമീദ് നന്ദിയും പറഞ്ഞു.