city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ എ കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു

കാസര്‍കോട്: (www.kasargodvartha.com 15.10.2018) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡണ്ടും ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ നിബ്രാസുല്‍ ഉലമാ എ കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ (77) അന്തരിച്ചു. ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം അണ്ടിക്കാടന്‍ കുഴിയില്‍ പണ്ഡിത കുടുംബത്തിലാണ് ജനനം.

അണ്ടിക്കാടന്‍ കുഴിയില്‍ കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മകനാണ്. നാട്ടിലെ പ്രാഥമിക പഠനത്തിന് ശേഷം പത്താം വയസില്‍ തലശ്ശേരി മട്ടാമ്പുറം പള്ളി ദര്‍സില്‍ ചേര്‍ന്നു. തന്റെ പിതൃവ്യനും പ്രശസ്ത പണ്ഡിതനുമായ എ കെ കുഞ്ഞറമുട്ടി മുസ്ലിയാരായിരുന്നു അന്നവിടെ മുദരിസ്. തുടര്‍ന്ന് കൈപ്പറ്റ ബീരാന്‍ കുട്ടി മുസ്ലിയാര്‍ (ഇരുമ്പുചോല ദര്‍സ്), ഒ കെ സൈനുദ്ദീന്‍ മുസ്ലിയാര്‍ (ചാലിയം ദര്‍സ്) എന്നിവരുടെ കീഴില്‍ പഠിച്ചു. 1968ല്‍ പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഔപചാരിക ഭൗതിക പഠനം അഞ്ചാം തരമാണ്. എങ്കിലും സ്വപരിശ്രമം കൊണ്ട് ഗോളശാസ്ത്രമുള്‍പ്പെടെ പല വിഷയങ്ങളിലും അവഗാഹം നേടി ഗ്രന്ഥരചന നടത്തി.

കൊണ്ടോട്ടിക്ക് സമീപം ഒളവട്ടൂരിലായിരുന്നു ആദ്യ ദര്‍സ്. മൂന്ന് വര്‍ഷം അവിടെ സേവനമനുഷ്ഠിച്ച ശേഷം ഇ കെ ഹസന്‍ മുസ്ലിയാരുടെ ക്ഷണം സ്വീകരിച്ച്, അദ്ദേഹത്തിന്റെ നാടായ പുത്തൂപാടത്തെ ദര്‍സില്‍ ചേര്‍ന്നു. മൂന്ന് വര്‍ഷമായിരുന്നു അവിടുത്തെ സേവനകാലം. തുടര്‍ന്ന് കടമേരി റഹ്മാനിയ കോളജ്, പേരാമ്പ്ര പന്തരിക്കര, രാമനാട്ടുകര ചമല്‍ മസ്ജിദ് , തിരൂര്‍ നടുവിലങ്ങാടി ദര്‍സുകളില്‍ സേവനം ചെയ്തു. മൗലാനാ നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ ക്ഷണപ്രകാരം 1985ല്‍ ജാമിഅ സഅദിയ്യയില്‍ മുദര്‍രിസായി ചാര്‍ജെടുത്തു. ശൈഖുനാ മര്‍ഹൂം പി.എ. ഉസ്താദിന്റെ വഫാത്തിന് ശേഷം 1996 മുതല്‍ സഅദിയ്യ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2011 മുതല്‍ മുശാവറ വൈസ് പ്രസിഡന്റായി. കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യന്‍മാരുണ്ട്.

ഭാര്യ: ഫാത്വിമ സഹ്‌റ, പരേതയായ ആഇശക്കുട്ടി. മക്കള്‍: അബ്ദുല്‍ വഹാബ് (അജ്മാന്‍), അബ്ദുല്‍ വാഹിദ് സഅദി (സിറാജുല്‍ ഹുദ), ജാബിര്‍ (ദുബൈ), റബിഅ, റാഫിദ. ജാമാതാക്കള്‍: അബ്ദുല്‍ ഹമീദ് സഅദി (താമരശ്ശേരി), അബ്ദുല്‍ ജലീല്‍ സഖാഫി (പുത്തൂര്‍ പാടം). സഹോദരന്‍മാര്‍: എ കെ മഹ്മൂദ് മുസ്ലിയാര്‍, പരേതനായ എ കെ വി മൊയ്ദീന്‍ മുസ്ലിയാര്‍. മയ്യിത്ത് നിസ്‌കാരം തിങ്കളാഴ്ച 12 മണിക്ക് ഫാറൂഖ് കോളജ് അണ്ടിക്കാടന്‍കുഴി ജുമുഅ മസ്ജിദില്‍ നടക്കും.

സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങല്‍ കുറ, കേരള മുസ് ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, സമസ്ത വൈസ് പ്രസിഡണ്ട് എം. അലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ, എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി.അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലകട്ട, സയ്യിദ് പി.എസ്.ആറ്റക്കോയ ബാഹസന്‍ തങ്ങള്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി.അബൂബക്കര്‍ മുസ് ലിയാര്‍ പട്ടുവം, ബി.എസ്. അബ്ദുല്ല കുഞ്ഞി ഫൈസ്, കല്ലട്ര മാഹിന്‍ ഹാജി, കെ പി ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ച് അനുശോചനം രേഖപ്പെടുത്തി.

സമസ്ത വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളജ് പ്രിന്‍സിപ്പലുമായ എ കെ അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍ അന്തരിച്ചു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Obituary, Death, Top-Headlines, Samastha, Religion, Samastha Vice President A.K Abdul Rahman Musliyar passes away
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia