എം ഐ സി പ്രസിഡണ്ടായി ത്വാഖ അഹ് മദ് മൗലവി തുടരും; ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുവരുന്നതു വരെ നിയമ പോരാട്ടം തുടരുമെന്ന് സമസ്ത
Oct 15, 2018, 14:58 IST
കോഴിക്കോട്: (www.kasargodvartha.com 15.10.2018) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ ഘാതകരെ കണ്ടെത്തും വരെ നിയമനപടികളുമായി മുമ്പോട്ട് പോവാനുള്ള സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ആവശ്യമായതെല്ലാം ചെയ്യാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും കാസര്‍കോട് ജില്ലാ നേതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
സമസ്ത കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെ പ്രസിഡണ്ടായി ത്വാഖ അഹ് മദ് മൗലവിയും, ജനറല്‍ സെക്രട്ടറിയായി യു.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാരും തല്‍സ്ഥാനങ്ങളില്‍ തുടരാന്‍ തീരുമാനിച്ചു. ജില്ലയില്‍ സംഘടനയുടെയും മലബാര്‍ ഇസ്ലാമിക് കോംപ്ലക്സിന്റെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും, ഭാരവാഹികളുടെ സംയുക്ത യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, പി.പി. ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, ത്വാഖ അഹ് മദ് മൗലവി, യു.എം. അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, എം.എ. ഖാസിം മുസ്ലിയാര്‍, ഇ.കെ. മഹ് മൂദ് മുസ്ലിയാര്‍, സിദ്ദീഖ് നദ്വി ചേരൂര്‍, കെ.ടി അബ്ദുല്ല ഫൈസി, എം മൊയ്തു മൗലവി, ജലീല്‍ കടവത്ത്, ടി.ഡി. കബീര്‍, കെ. മുഹമ്മദ് സാലിഹ് മാസ്റ്റര്‍, എം. സുലൈമാന്‍ ഹാജി, ഇ അബൂബക്കര്‍ ഹാജി, ബേക്കല്‍ അബ്ദുല്ല കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MIC, C.M Abdulla Maulavi, Death, Samastha, Religion, Samastha on Khazi Case
< !- START disable copy paste -->