സമസ്ത മദ്‌റസ മാനേജ്‌മെന്റ് സംഗമത്തിന് അത്തിപ്പറ്റ ഒരുങ്ങി
Dec 26, 2017, 17:11 IST
ചേളാരി: (www.kasargodvartha.com 26.12.2017) സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ നേതൃസംഗമം ബുധനാഴ്ച അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മുവ്വായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ട്രഷറര്‍ സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ് വി മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ സമാപന സന്ദേശം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Shihab thangal, Inuaguration, Samastha, Madrasa, Religion, Samastha Management meet on Wednesday.