city-gold-ad-for-blogger

നബിദിന ആഘോഷം: ഹരിത പ്രോട്ടോക്കോളും ഇസ്ലാമിക നിയമങ്ങളും പാലിക്കാൻ നിർദ്ദേശം

Symbolic photo of a Nabidinam procession with flags and people celebrating.
Representational Image generated by Gemini

● ക്ലബ്ബുകളും സംഘടനകളും നിർദ്ദേശം പാലിക്കണം.
● പരിപാടികൾ മാതൃകാപരമായി നടത്തണം.
● എം എസ് തങ്ങൾ മദനി, റഷീദ് ബെളിഞ്ചം എന്നിവർ അറിയിച്ചു.
● പാരിസ്ഥിതിക സംരക്ഷണം ഉറപ്പാക്കണം.

കാസർകോട്: (KasargodVartha) പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടികൾ ഇസ്‌ലാമിക നിയമങ്ങൾ പാലിച്ചുകൊണ്ടും ഹരിത പ്രോട്ടോക്കോൾ അനുസരിച്ചുകൊണ്ടും സംഘടിപ്പിക്കണമെന്ന് സമസ്ത മദ്രസ മാനേജ്‌മന്റ്. 

മഹല്ല് - മദ്രസ കമ്മിറ്റികൾ, ക്ലബ്ബുകൾ, മത-സാമൂഹിക-സാംസ്കാരിക സംഘടനകൾ തുടങ്ങിയവ നടത്തുന്ന ആഘോഷ പരിപാടികളിൽ ഇത് നിർബന്ധമായും ഉറപ്പാക്കണം.

സമസ്ത മദ്രസ മാനേജ്‌മന്റ് കാസർകോട് ജില്ലാ പ്രസിഡന്റ് എം.എസ് തങ്ങൾ മദനി ഓലമുണ്ട, ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. 

മഹല്ലുകളുടെയും മദ്രസകളുടെയും കീഴിൽ വരുന്ന മറ്റ് ഘടകങ്ങൾ നടത്തുന്ന പരിപാടികളിലും ഹരിത പ്രോട്ടോക്കോളും ഇസ്ലാമിക അച്ചടക്കവും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നബിദിനാഘോഷങ്ങളെക്കുറിച്ചുള്ള ഈ നിർദേശത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. 


Article Summary: Samastha asks to follow green protocol for Milad-e-Nabi.

#Nabidinam #GreenProtocol #Samastha #MiladeNabi #KeralaMuslims #IslamicCelebration

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia