ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം താമസിയാതെ തിരിച്ചറിയും: ജെ നന്ദകുമാര്‍
Dec 16, 2018, 21:23 IST
കാസര്‍കോട്: (www.kasargodvartha.com 16/12/2018) ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് കപടമുഖം ജനം താമസിയാതെ തിരിച്ചറിയുമെന്ന് പ്രജ്ഞാ പ്രവാഹ് ദേശിയ സംയോജകന്‍ ജെ നന്ദകുമാര്‍ പറഞ്ഞു. കാസര്‍കോട് നടന്ന ഹിന്ദു സമാജോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാലയിടുന്ന ഒരോ അയ്യപ്പ ഭക്തനും നാല്‍പത്തൊന്ന് ദിവസത്തെ വ്രതത്തിലൂടെ സംഘാടനവും സമരസതയുടെയും സംസ്‌കാരത്തിന്റെയും പുതിയ ലോകം നേടികൊടുക്കുന്ന മഹത്തായ ഹിന്ദു സങ്കേതമാണ് ശബരിമല. രാഷ്ട്രത്തെ തകര്‍ക്കാനുള്ള രാഷ്ട്ര വിരുദ്ധ ശക്തികളുടെ തന്ത്രമാണ് ശബരിമല യുവതി പ്രവേശന നീക്കത്തിലൂടെ നടക്കുന്നത്.
പിണറായിയും, ഇഎംഎസും, മാര്‍ക്‌സും ജനിക്കുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ എഴുത്തച്ഛന്‍ ആദ്ധ്യാത്മ രാമായണത്തിലൂടെ നവോത്ഥാനം കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്. ഈ രാഷ്ട്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പുണ്യപുരാണമായ ആര്‍ഷ സംസ്‌കൃതിയെയും സമൂഹത്തെയുമാണ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് നന്ദകുമാര്‍ പറഞ്ഞു.
യോഗത്തില്‍ ചിന്മയ മിഷന്‍ കേരള മേധാവി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കേരള വിദ്യാര്‍ത്ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരി പ്രഭാഷണം നടത്തി. ആര്‍എസ്എസ് മംഗളൂരു വിഭാഗ് കാര്യവാഹക് സീതാരാമ, യോഗാനന്ദ സരസ്വതി, ഭോധചാതന്യ സ്വാമിജി, പ്രേമാനന്ദ സ്വാമിജി, അമൃതകൃപാന്ദപുരി, ബ്രഹ്മശ്രീ ഉളിയത്തായ വിഷ്ണു ആസ്ര, രവീശ തന്ത്രി കുണ്ടാര്‍, വിഷ്ണു പ്രകാശ് തന്ത്രി കാവുമാഠം, കപിലാശ്രമമഠം സ്വാമി രാമചന്ദ്ര, ഗണേഷ് കാര്‍ണിക്, കല്ലടക്ക പ്രഭാകര്‍ ഭട്ട്, ആര്‍എസ്എസ് സഹ സമ്പര്‍ക്ക് പ്രമുഖ് പി ബി സുരേഷ് ബാബു, ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് വി ശശിധരന്‍, കജംപാടി സുബ്രഹ്മണ്യഭട്ട്, ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് കാര്യവാഹ് എം തമ്പാന്‍, വിഷ്ണുഭട്ട് ആനമജലു, ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍ ഗണേശന്‍, ഗോപാല്‍ഷെട്ടി അരബയലു, വാമന ആചാര്യ, ശ്രീരാമചന്ദ്ര സ്വാമി (ഉത്തരകാശി കപിലാശ്രമം, കര്‍ണ്ണാടക), ആര്‍എസ്എസ് ഗ്രാമാന്തര പ്രചാരക് ഗുരുപ്രസാദ്, വിഭാഗ് സഹ പ്രചാരക് ഉമേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: News, Kasaragod, Kerala, Sabarimala, Hindu Samajotsavam ends