ശബരിമലയില്‍ പോലീസ് നടത്തിയ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു; അക്രമം നടത്തിയ പോലീസുകാരുടെ ഫോട്ടോകള്‍ പുറത്തുവിടുമെന്ന് ബി ജെ പി
Oct 27, 2018, 11:50 IST
കോഴിക്കോട്: (www.kasargodvartha.com 27.10.2018) ഡി.ജി.പി പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസില്‍ പോലീസുകാരന്‍ ഉള്‍പ്പെട്ടതോടെ ശബരിമലയില്‍ പോലീസ് നടത്തിയ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭക്തജനങ്ങളെ കള്ളക്കേസില്‍ കുടുക്കാനായി ഡി.ജി.പി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതുപോലെ അക്രമം നടത്തിയ പോലീസുകാരുടെ ഫോട്ടോകള്‍ ബി.ജെ.പി പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.
പോലീസാണ് നിലയ്ക്കലില്‍ അക്രമം നടത്തിയത്. യൂണിഫോമില്‍ പേരുപോലും ഇല്ലാത്ത പോലീസുകാരാണ് നിലയ്ക്കലില്‍ ഉണ്ടായിരുന്നത്. ഇത് പോലീസ് മാനുവലിന് എതിരാണ്. ഭക്തര്‍ക്കിടയിലേക്കെത്തിയ സിവില്‍ ഡ്രസ് ധരിച്ച പോലീസുകാരാണ് അക്രമം നടത്തിയത്. സമാധാനപരമായി നിലയ്ക്കലില്‍ സമരം ചെയ്ത സ്ത്രീകളുടെ സമരപ്പന്തലിന് പിറകില്‍ നിന്ന് കല്ലെറിഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണം.
സുപ്രീംകോടതി വിധി ലംഘിച്ചെന്ന പേരിലാണ് ഭക്തര്‍ക്കെതിരെ കേസെടുത്തത്. യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യം കാണിച്ചത് ഐ.ജി ഉള്‍പ്പെടെയുള്ള പോലീസുകാരാണ്. ഹിന്ദുമതത്തില്‍ പെട്ട വിശ്വാസികളായ യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. അഹിന്ദുവായ യുവതിയെ 200 പോലീസുകാരുടെ അകമ്പടിയോടെ ശബരിമലയില്‍ എത്തിച്ചത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP Criticized police, Kozhikode, Sabarimala, Trending, Religion, news, Pressmeet, Top-Headlines, BJP, Kerala.