city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവാഭരണങ്ങള്‍ 12ന് പന്തളത്ത് നിന്നും ശബരിമലയിലേക്ക് കൊണ്ടു പോകും

പത്തനംതിട്ട:(www.kasargodvartha.com 06/01/2018) മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തിരുവാഭരണങ്ങളും വഹിച്ച് കൊണ്ടുള്ള കാല്‍നട യാത്ര ജനുവരി 12-ന് പന്തളത്ത് നിന്നും ശബരിമലയിലെക്ക് പുറപ്പെടും. 14- ന് ആണ് മകരവിളക്ക്. പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ 12-ന് രാവിലെ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് ആഭരണങ്ങള്‍ ഭക്തജന ദര്‍ശനത്തിനായി വെയ്ക്കും.

12 മണിയോടെ തിരുവാഭരണ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മൂന്ന് പേടകങ്ങളിലായാണ് ഇവ സന്നിധാനത്തേക്ക് കൊണ്ടു പോകുക. ഇതില്‍ പ്രധാനം തിരുവാഭരണപ്പെട്ടിയാണ്. ഇതില്‍ ആണ് തിരുവാഭരണങ്ങള്‍ വെയ്ക്കുക. മറ്റൊരു പേടകത്തില്‍ മാളികപ്പുറത്തേക്കുള്ള കൊടി,മുന്നാമത്തെ പെട്ടിയില്‍ പാത്രങ്ങളും മറ്റുമാണ്. തിരുവാഭരണങ്ങള്‍ ശിരസ്സിലേന്തു ന്നവരെ പന്തളം വലിയ രാജാവ് അനുഗ്രഹിക്കും. പന്തളം രാജപ്രതിനിധി രാജരാജവര്‍മ്മയ്ക്ക് ഉടവാള്‍ നല്‍കും.

തിരുവാഭരണങ്ങള്‍ 12ന് പന്തളത്ത് നിന്നും ശബരിമലയിലേക്ക് കൊണ്ടു പോകും

ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലേന്തും. കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവാഭരണ പേടകങ്ങള്‍ ചുമക്കുക. ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാഭരണ യാത്ര പുറപ്പെടും. കുളനട, കിടങ്ങന്നൂര്‍, ആറന്‍മുള, കോഴഞ്ചേരി പാമ്പാടിമണ്‍, വഴി വൈകിട്ട് അയിരൂര്‍ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി വിശ്രമിക്കും .13 ന് രാവിലെ പുതിയ കാവില്‍ നിന്നും യാത്ര തിരിച്ച് മൂക്കന്നൂര്‍, ഇടപ്പാവൂര്‍, കീക്കൊഴൂര്‍, മന്ദിരം, ഇടക്കുളം ,വടശേരിക്കര, പെരുനാട് വഴി രാത്രി ളഹയിലെത്തി വിശ്രമം.

14-ന് വീണ്ടും യാത്ര തിരിച്ച് വനത്തില്‍ ക്കൂടി സന്ധ്യയോടെ സന്നിധാനത്തെത്തും .തിരുവാഭരണ പേടകം പതിനെട്ടാം പടികയറി സോപാനത്തെത്തും. തുടര്‍ന്ന് പേടകം ശ്രീകോവിലിനുള്ളില്‍ കൊണ്ടു പോകും. തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് ആഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും. തുടര്‍ന്ന് നട തുറക്കും. അപ്പോഴാണ് പൊന്നമ്പലമേട്ടല്‍ മകരജ്യോതി തെളിയുക.

20-ന് ശബരിമല നട അടച്ച ശേഷം തിരുവാഭരണങ്ങള്‍ മടക്കയാത്ര ആരംഭിക്കും. 21-ന് പെരുന്നാട് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തും. 23 ന് രാവിലെ തിരുവാ ഭരണങ്ങള്‍ പന്തളത്ത് തിരികെ എത്തിക്കും. തുടര്‍ന്ന് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Top-Headlines, Sabarimala, Religion, Palace, Panthalam, Thiruvabharanam procession starts from Pandalam at 12

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia