ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ശബരിമല ദര്‍ശനം എളുപ്പമാക്കും
Nov 18, 2011, 17:30 IST
ഓണ്‍ലൈന്‍ ബുക്കിംഗ് അടിസ്ഥാനത്തിലുള്ള ദര്‍ശനസൗകര്യം നവംബര്‍ 20 മുതല്‍ ലഭിക്കും. ബുക്ക് ചെയ്യുന്നതിന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൂടാതെ ഇലക്ഷന്‍ ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ഐഡി കാര്‍ഡ്, എംപ്ലോയീ ഐഡി കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നും വിലാസവും ആവശ്യമാണ്. ഗ്രൂപ്പായും ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന പ്രിന്റ് ഔട്ട് (ക്യൂ-കൂപ്പണ്‍), രജിസ്‌ട്രേഷന് ഉപയോഗിച്ച ഐഡി കാര്‍ഡ് എന്നിവ സന്നിധാനത്ത് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. 15 വയസ്സിന് താഴെയുള്ളവര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമില്ല.
Keywords: Kasaragod, Sabarimala, online-registration