ശബരിമലയിലേക്ക് പോകാനായി ആന്ധ്രയില്‍ നിന്നും ബസിലെത്തിയ മൂന്ന് യുവതികളെ കാസര്‍കോട്ട് അയ്യപ്പ ഭക്തരും യുവാക്കളും ചേര്‍ന്ന് തടഞ്ഞ് നാട്ടിലേക്ക് തിരിച്ചയച്ചു
Dec 25, 2018, 22:49 IST
കാസര്‍കോട്: (www.kasargodvartha.com 25.12.2018) ശബരിമലയിലേക്ക് പോകാനായി ആന്ധ്രയില്‍ നിന്നും ബസിലെത്തിയ മൂന്ന് യുവതികളെ കാസര്‍കോട്ട് അയ്യപ്പ ഭക്തര്‍ തടഞ്ഞ് നാട്ടിലേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ കറന്തക്കാടിന് സമീപം വെച്ചാണ് തീര്‍ത്ഥാടക സംഘത്തിലെ മൂന്ന് യുവതികളെ അയ്യപ്പ ഭക്തര്‍ കണ്ടത്. ഒരു ഹോട്ടലില്‍ കയറാനായി ബസ് നിര്‍ത്തിയപ്പോഴാണ് ബസില്‍ യുവതികളുള്ളതായി അറിഞ്ഞത്. തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ സംഘടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ശബരിമല ദര്‍ശനം നടത്തുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഒപ്പമുള്ളവരെ കയറ്റിവിടാനാണെന്നും ഇവര്‍ അറിയിച്ചു. ഇതിനു മുമ്പും പമ്പ വരെ യാത്ര ചെയ്തിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാര്‍ ഇവരെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ല. പിന്നീട് മറ്റൊരു കാറില്‍ ഇവരെ സ്വദേശത്തേക്ക് തിരിച്ചയച്ച ശേഷം ഒപ്പമുള്ളവര്‍ ശബരിമലയിലേക്ക് യാത്ര തുടര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Sabarimala, Kasaragod, News, Women who going to Sabarimala blocked by Ayyappa devotees
< !- START disable copy paste -->
Keywords: Sabarimala, Kasaragod, News, Women who going to Sabarimala blocked by Ayyappa devotees
< !- START disable copy paste -->