city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വോഡഫോണിന്റെ ആര്‍ എഫ് ഐ ഡി സാങ്കേതിക വിദ്യയുമായി ശബരിമലയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേരള പോലീസ്

പമ്പ: (www.kasargodvartha.com 08/12/2017) ശബരിമലയില്‍ ഈ മണ്ഡല മകരവിളക്ക് സീസണില്‍ സുഗമവും സുരക്ഷിതവുമായ തീര്‍ത്ഥാടനമൊരുക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍, കേരള പോലീസുമായി ചേര്‍ന്ന് പുതിയ പദ്ധതിയൊരുക്കുന്നു. 14 വയസ്സിനു താഴെയുള്ള കുട്ടി തീര്‍ത്ഥാടകര്‍ക്ക് ആര്‍ എഫ് ഐ ഡി (റേഡിയോ-ഫ്രീക്വന്‍സി ഐഡന്ററ്റിഫിക്കേഷന്‍) സുരക്ഷാ ടാഗ് നല്‍കുന്ന പദ്ധതിയാണ് വോഡഫോണ്‍ തയ്യാറാക്കുന്നത്.

പമ്പയില്‍ നിന്നും കഴുത്തിലണിയിക്കുന്ന ടാഗ്, സന്നിധാനത്ത് ദര്‍ശനം നടത്തി തിരിച്ച് പമ്പയില്‍ എത്തുന്നത് വരെ കുട്ടി തീര്‍ത്ഥാടകരുടെ ചലനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ സഹായിക്കും. വലിയ തിരക്കിനിടെ കുട്ടികള്‍ കൂട്ടം തെറ്റുന്നത് ഒഴിവാക്കാനും പിന്നീട് ഇവരെ കണ്ടെത്താന്‍ പോലീസ് നടത്തുന്ന അത്യധ്വാനം ഒഴിവാക്കാനും വോഡഫോണ്‍ പദ്ധതി ഗുണകരമാകും. പത്തനംതിട്ട ജിലാ പോലീസ് മേധാവി ഡോ എസ് സതീഷ് ബിനോ ഐ പി എസ്, സ്പെഷ്യല്‍ പമ്പ ഓഫീസര്‍ കറുപ്പസ്വാമി ഐ പി എസ് എന്നിവര്‍ ചേര്‍ന്ന് വോഡഫോണിന്റെ ആര്‍ എഫ് ഐ ഡി ടാഗ് പദ്ധതി ഉല്‍ഘാടനം ചെയ്തു.

വോഡഫോണിന്റെ ആര്‍ എഫ് ഐ ഡി സാങ്കേതിക വിദ്യയുമായി ശബരിമലയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേരള പോലീസ്

വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി ചടങ്ങില്‍ പങ്കെടുത്തു. ശബരിമലയിലേക്ക് എത്തുന്ന 14 വയസിന് താഴെയുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പമ്പയിലുള്ള കേരള പോലീസ് ഓഫീസില്‍ എത്തി പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് സേവനം ലഭ്യമാക്കാം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുട്ടിയുടെ പേര്, രക്ഷിതാക്കളുടെ പേര്, ബന്ധപ്പെടാനുളള നമ്പര്‍, മറ്റ് വിവരങ്ങള്‍ എന്നിവയടങ്ങുന്ന ആര്‍ എഫ് ഐ ഡി ടാഗ് ലഭിക്കും. ആര്‍ എഫ് ഐ ഡി ടാഗ് ധരിച്ച കുട്ടി തീര്‍ത്ഥാടന പാതയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെടുമ്പോള്‍, കുട്ടിയെ ഉടന്‍ തന്നെ കണ്‍ട്രേള്‍റൂമില്‍ എത്തിക്കും.

ആര്‍ എഫ് ഐ ഡി ടാഗ് നീരീക്ഷണ സംവിധാനത്തിലൂടെ ടാഗ് റീഡ് ചെയ്യുമ്പോള്‍ കുട്ടി എവിടെ ഉണ്ടെന്നുളള വിശദാംശങ്ങള്‍ ടാഗില്‍ രേഖപ്പെടുത്തിയിരിക്കുന്ന രക്ഷിതാവിന്റെ നമ്പറിലേക്ക് എത്തും. രക്ഷിതാവില്‍ നിന്ന് കൂട്ടംതെറ്റിപ്പോയ കുട്ടി മാനസിക ആഘാതത്തിലും, ഒരുപക്ഷേ തന്നെകുറിച്ചോ, രക്ഷിതാവിനെകുറിച്ചോ, പോലീസ് ഉദ്ദ്യോഗന്ഥരോട് സംസാരിക്കാനുളള ഭാഷ അറിയണമെന്നില്ല. ആര്‍ എഫ് ഐ ഡി ടാഗ് കൂട്ടം തെറ്റുന്ന കുട്ടിയെ ഉടന്‍ തന്നെ കണ്ടെത്താനും രക്ഷിതാക്കളുമായി ചേര്‍ക്കാനും ഇത് പോലീസിന് സഹായകരമാകും.

വോഡഫോണിന്റെ ആര്‍ എഫ് ഐ ഡി സാങ്കേതിക വിദ്യയുമായി ശബരിമലയില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ കേരള പോലീസ്

നിരവധി മൂല്യ വര്‍ദ്ധിത സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന കമ്പനിയാണ് വോഡഫോണെന്ന്, വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും 40 ദശലക്ഷം മുതല്‍ 50 ദശലക്ഷം പേര്‍ വരെ എത്തുന്ന ഏറ്റവും വലിയ വാര്‍ഷിക തീര്‍ത്ഥാടനങ്ങളിലൊന്നാണ് ശബരിമല ദര്‍ശനം. ഓരോ വര്‍ഷവും പമ്പയിലും സന്നിധാനത്തും കുട്ടികളെ കാണാതാകുന്നത് സംബന്ധിച്ച് നൂറു കണക്കിന് പരാതികളാണ് പോലീസിന് ലഭിക്കുന്നത്.

ഇത് ആദ്യമായാണ് ആഗോള തലത്തില്‍ ഉപയോഗിക്കുന്ന ആര്‍ എഫ് ഐ ഡി സാങ്കേതിക വിദ്യ വന്‍തോതില്‍ മനുഷ്യ സഞ്ചയം എത്തുന്ന ഒരു മേഖലയില്‍ ഉപയോഗിക്കുന്നത്. കേരള പോലീസുമായി സഹകരിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നു. നമ്മുടെ കുട്ടികളുടെ സുരക്ഷയും മികച്ചതും ശാന്തവുമായ ഒരു തീര്‍ത്ഥാടന കാലവും ഉറപ്പു വരുത്തുന്നതിന് വോഡഫോണും കേരള പോലീസും ഒരുമിച്ച് ജനങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിക്കുന്നു, അജിത് ചതുര്‍വേദി പറഞ്ഞു.

ഓരോ മണ്ഡല മകര വിളക്ക് സീസണിലും ലക്ഷകണക്കിന് പേരാണ് ശബരിമലയിലെത്തുന്നത് എന്നതുകൊണ്ട് തന്നെ തീര്‍ത്ഥാടകരുടെ ചലനം നിരീക്ഷിക്കുന്നതിനും കുട്ടികളെ കാണാതാകുന്നത് തടയുന്നതും ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് പോലീസ് അധികൃതര്‍ പറയുന്നു.

വോഡഫോണിന്റെ ആര്‍ എഫ് ഐ ഡി സാങ്കേതിക വിദ്യ ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും മറ്റ് സുപ്രധാനമായ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും സഹായകരമാണെന്നും പത്തനംതിട്ട ജിലാ പോലീസ് മേധാവി ഡോ. എസ്. സതീഷ് ബിനോ, ഐപിഎസ് പറഞ്ഞു. വോഡഫോണ്‍ ആര്‍ എഫ് ഐ ഡി ടാഗുകള്‍ മണ്ഡലകാല തീര്‍ത്ഥാടനം അവസാനിക്കന്നതുവരെ കുട്ടികള്‍ക്ക് വിതരണം ചെയ്യും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Top-Headlines, Technology, Police, Sabarimala, Childrens, Vodafone, RFID, Vodafone RFID Technology & Kerala Police Keep children protected at Sabarimala 2017

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia