ഹിന്ദുവിന്റെ പുണ്യസങ്കേതങ്ങളില്‍ വിവാദമുണ്ടാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്: വിശ്വന്‍ പാപ്പ
Jan 13, 2018, 11:52 IST
തിരുവനന്തപുരം:(www.kasargodvartha.com 13.01.2018) മണ്ഡലകാലം തുടങ്ങുമ്പോള്‍ വിവാദവും തുടങ്ങുമെന്ന് അയ്യപ്പസേവാ സമാജം സംഘടനാ സെക്രട്ടറി വി കെ വിശ്വനാഥന്‍ (വിശ്വന്‍ പാപ്പ). ഹിന്ദുധര്‍മ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനു മുന്നോടിയായുള്ള അയ്യപ്പദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയില്‍ എത്തുന്ന അയ്യപ്പന്‍മാര്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്യുന്നില്ല. വനഭൂമിയില്‍ ക്ഷേത്രങ്ങളുണ്ടെങ്കിലും ഹിന്ദുക്കള്‍ വനം കയ്യേറാറില്ല. ദേവസ്വം ബോര്‍ഡിന് അയ്യപ്പനോട് ഭക്തി അല്ല. ഭക്തിയും ക്ഷേത്രത്തിന്റെ നന്മയുമാണ് ചിന്തിക്കുന്നതെങ്കില്‍ എന്തുകൊണ്ട് ഹിന്ദുസംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുന്നില്ല. ഹിന്ദുവിന്റെ പുണ്യസങ്കേതങ്ങളില്‍ വിവാദമുണ്ടാക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സനാധനധര്‍മം നിലനിര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിനാല്‍ നമ്മുടെ വീടുകളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് സംസ്‌കാരവും ജീവിതരീതിയും പകരണമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുധര്‍മ പരിഷത് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ എസ് നായര്‍ അധ്യക്ഷത വഹിച്ചു. പി സുധാകരന്‍, സി കെ കുഞ്ഞ്, പി അശോക് കുമാര്‍, കെ രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, Top-Headlines, Secretary, Chairman, Organisation, House, Life style, Religion, Inauguration, Sabarimala, Vishwan Pappa against Devaswam board