ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരേ ഗൂഢാലോചന; വിജിലന്‍സ് അന്വേഷിക്കും
Dec 25, 2017, 18:55 IST
ശബരിമല: (www.kasargodvartha.com 25.12.2017) ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരേയുള്ള ഗൂഢാലോചന വിജിലന്‍സ് അന്വേഷിക്കും. തിരുവനന്തപുരം ജില്ലയിലെ ഉപദേശക സമിതി അംഗത്തെകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം രാഘവനെതിരേ പരാതി നല്‍കാനുള്ള ശ്രമത്തിലെ ഗൂഢാലോചനയാണ് വിജിലന്‍സ് അന്വേഷിക്കുക.
ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗത്തെ തിരുവനന്തപുരത്ത് ഹോട്ടലില്‍ വിളിച്ചു വരുത്തി ചില ദേവസ്വം ഉദ്യോഗസ്ഥരും അടുത്തിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥനും ചേര്‍ന്ന് ബോര്‍ഡംഗത്തിനെതിരേ പരാതി ഒപ്പുവച്ച് മേടിക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഉപദേശകസമിതിയംഗം ഇതിന് തയാറായില്ല. ഇക്കാര്യം ഉപദേശക സമിതി അംഗം ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം ബോര്‍ഡിന് പരാതിയും നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന കണ്ടെത്തുന്നതിനായി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിറക്കുകയായിരുന്നു. നേരത്തെ എഴുതി തയാറാക്കി കൊണ്ടുവന്ന പരാതിയിലാണ് ഒപ്പുവയ്പിക്കാന്‍ ശ്രമിച്ചത്. രാഘവന് പുറമെ അദ്ദേഹത്തിന്റെ സെക്രട്ടറിയും മുന്‍ കള്‍ച്ചറല്‍ ഡയറകടറുമായ ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്കെതിരേയും പരാതിയില്‍ പരാമര്‍ശം ഉണ്ടായിരുന്നു.
Keywords: Religion, Pathanamthitta, Sabarimala, Vigilance, news, Kerala, Vigilance investigation on Conspiracy against Devaswam board member