city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉ­ഡു­പ്പി മാ­ദ്ധ്വ ബ്രാ­ഹ്മ­ണ­സ­ഭ 35 ാം സം­സ്ഥാ­ന­സ­മ്മേ­ള­നം 26 മു­തല്‍


ഉ­ഡു­പ്പി മാ­ദ്ധ്വ ബ്രാ­ഹ്മ­ണ­സ­ഭ 35 ാം സം­സ്ഥാ­ന­സ­മ്മേ­ള­നം 26 മു­തല്‍

കാസര്‍­കോട്: ഉ­ഡു­പ്പി മാ­ദ്ധ്വ ബ്രാ­ഹ്മ­ണ­സ­ഭ 35 ാം സം­സ്ഥാ­ന­സ­മ്മേ­ള­നം 26, 27 തീ­യ­തി­ക­ളി­ലാ­യി ന­ട­ക്കു­മെ­ന്ന് സം­ഘാ­ട­കര്‍ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ അ­റി­യിച്ചു. കേ­ര­ള­ത്തില്‍ കാസര്‍­കോ­ടു മു­തല്‍ പാ­റ­ശാ­ല­വ­രെ സഭക്ക് 18 യൂ­ണി­റ്റു­ക­ളുണ്ട്. ത­മി­ഴ് നാ­ട്ടി­ലെ ക­ന്യാ­കു­മാ­രി­യിലും യൂ­ണി­റ്റു­ള്ള ഉ­ഡു­പ്പി മാ­ദ്ധ്വ ബ്രാ­ഹ്മ­ണ­സ­ഭ­യില്‍ 4.5 ല­ക്ഷം അം­ഗ­ങ്ങ­ളുണ്ട്.


സ­മ്മേ­ള­ന­ത്തില്‍ 500 പ്ര­തി­നി­ധിക­ളെ കൂ­ടാ­തെ വിവി­ധ പ്ര­ദേ­ശ­ങ്ങ­ളില്‍ നി­ന്നാ­യി 1000 ത്തോ­ളം ക­ലാ കായി­ക പ്ര­തി­ഭ­ക­ളും, കു­ടും­ബാം­ഗ­ങ്ങളും പ­ങ്കെ­ടു­ക്കും.സ­മ്മേ­ള­ന പ­രി­പാ­ടി­കള്‍ ജ­നു­വ­രി 26, 27 തീ­യ­തി­ക­ളില്‍ എ­ട­നീര്‍ മഠ­ത്തില്‍ സ്വാമി ഈ­ശ്വ­രാ­ന­ന്ദ ഭാര­തി ന­ഗ­റില്‍ വെ­ച്ചുന­ട­ക്കു­ം.

ക­ന്യാ­കു­മാ­രി മു­തല്‍ കാസര്‍­കോ­ടു­വ­രെ­യു­ള്ള വിവി­ധ ജില്ല­ക­ള്‍, താ­ലൂ­ക്കുകള്‍, ഗ്രാ­മങ്ങള്‍ എ­ന്നി­വി­ട­ങ്ങ­ളില്‍ നി­ന്നെ­ത്തു­ന്ന ക­ലാ കായി­ക പ്ര­തി­ഭ­ക­ളുടെ ക­ഴി­വു­കള്‍ ജ­നു­വ­രി 26 ന് ന­ട­ക്കു­ന്ന വി­വ­ിധ മ­ത്സ­ര­ങ്ങ­ളില്‍ തെ­ളി­യി­ക്കും. അ­ന്നു­രാത്രി മ­ത്സ­ര­ങ്ങള്‍­ക്കു­ശേ­ഷം ശിവ­ള്ളി ബ്രാ­ഹ്മണ­സ­ഭ അം­ഗ­ങ്ങള്‍ അ­വ­ത­രി­പ്പി­ക്കു­ന്ന യ­ക്ഷ­ഗാ­ന­മു­ണ്ടാ­കും.

27 ന് രാ­വി­ലെ എ­ട്ടു­മ­ണി­ക്ക് ശിവ­ള്ളി ബ്രാ­ഹ്മ­ണ­സ­ഭ­യി­ലെ കു­ട്ടി­കള്‍ അ­വ­ത­രി­പ്പി­ക്കു­ന്ന യ­ക്ഷ­ഗാ­ന­ത്തി­നു­ശേ­ഷം മണ്‍­മ­റ­ഞ്ഞ സ്ഥാ­പ­ക നേ­താക്ക­ളെ അ­നു­സ്­മ­രി­ക്കു­ന്ന സ്­മ­ര­ണാഞ്ജ­ലി ചട­ങ്ങ് ന­ട­ക്കും. ഉ­ച്ച­യ്­ക്ക് 12.15 ന് കേ­ശ­വാ­നന്ദ ഭാര­തി സ്വാ­മി­ക­ളു­ടെ നേ­തൃ­ത്വ­ത്തില്‍ ശ്രീ വി­ഷ്­ണു സ­ഹ­സ്ര­നാ­മ­പാ­രാ­യ­ണ­വും 12.30 ന് മ­ഹാ­പൂ­ജയും ന­ട­ക്കും.

ഉ­ച്ച­തി­രിഞ്ഞ് 2.30 ന് കേ­ശ­വാ­നന്ദ സ്വാ­മി­ക­ളു­ടെ അ­നു­ഗ്ര­ഹാ­ശി­സു­ക­ളോ­ടെ ആ­രം­ഭി­ക്കു­ന്ന സ­മാ­പ­ന സ­മ്മേള­നം കര്‍­ണാ­ട­ക ഉ­ന്ന­ത വി­ദ്യാ­ഭ്യാ­സ മന്ത്രി വി­ശ്വേശ്വ­ര ഹെ­ഗ്‌­ഡേ­ക­ഗേ­രി ഉല്‍­ഘാട­നം ചെ­യ്യും. മുഖ്യ ര­ക്ഷാ­ധി­കാ­രി പി.വി.സി­താ­രാ­മന്‍ എ­മ്പ്രാ­തി­രി അ­ധ്യ­ക്ഷ­ത വ­ഹി­ക്കും.

ഉ­ഡു­പ്പി മാ­ദ്ധ്വ ബ്രാ­ഹ്മണ­സ­ഭ പ്ര­സിഡന്റ് ബി.ഗി­രി­ജ­രാ­ജന്‍ സ്വാ­മി­ജി­യെ പൊ­ന്നാ­ട­യ­ണി­യി­ച്ച് സ്വീ­ക­രി­ക്കും. തു­ടര്‍­ന്നു­ള്ള പ­രി­പാ­ടി­ക­ളില്‍ കേ­ര­ള യ­ക്ഷഗാ­ന ക­ലാ­ക്ഷേ­ത്ര അ­ക്കാദ­മി പ്ര­സിഡന്റ് ജ­യരാ­മ മ­ഞ്ചി­ത്താ­യ, കാസര്‍­കോ­ട് ഡി.ഡി.ഇ. ശ്രീ­കൃഷ്­ണ അ­ഗ്ഗി­ത്താ­യ, കേര­ള, ക­ന്ന­ട സാ­ഹി­ത്യ അ­ക്കാദ­മി പ്ര­സിഡന്റ് എ­സ്.വി.ഭട്ട്, ഡോ.ബി.എ­സ്.റാവു, കേ­ര­ള ഗവ. അ­ഡീ­ഷ­ണല്‍ ലോ സെ­ക്ര­ട്ട­റി സ­ത്യ­നാ­രാ­യ­ണ ഭട്ട്, ഡി.ഇ.ഒ.കൃഷ്­ണ കാ­യര്‍­ത്തായ തു­ട­ങ്ങി­യ­വ­രും, കേ­ന്ദ്ര­സം­ഘ­ട­ന­യി­ലെ മ­റ്റു പ്ര­മു­ഖ വ്യ­ക്തി­കളും പ­ങ്കെ­ടു­ക്കും.

സ­വര്‍­ണന്‍ എ­ന്ന് മു­ദ്ര­കു­ത്തി സര്‍­ക്കാര്‍ തു­ളു ബ്രാ­ഹ്മണ­ന്റെ നേ­രെ മു­ഖം തി­രി­ച്ചി­രി­ക്കുന്ന­ത് ശ­രി­യ­ല്ലെ­ന്ന് ഭാ­ര­വാ­ഹി­കള്‍ പ­റ­ഞ്ഞു.കേ­ര­ള­ത്തി­ലെ പ­കു­തി­യി­ല­ധി­കം ക്ഷേ­ത്ര­ങ്ങ­ളില്‍ എ­മ്പ്രാ­ന്തിരി, പോ­റ്റി വര്‍­ഗ­ത്തില്‍­പെ­ട്ട ബ്രാ­ഹ്മ­ണ­രാ­ണ് ശാ­ന്തി­ക്കാര്‍. അ­വര്‍­ക്ക് ജീ­വി­ക്കാ­നാ­വ­ശ്യമാ­യ ശമ്പ­ള­മോ, തൊ­ഴില്‍ സ്ഥിര­തയോ ഇ­പ്പോ­ഴില്ല. ഇ­ത് ഉ­റ­പ്പു­വ­രു­ത്തണം.

ഭാ­ഷാ ന്യൂ­ന­പ­ക്ഷമാ­യ തു­ളു­ബ്രാ­ഹ്മ­ണര്‍­ക്ക് സര്‍­ക്കാര്‍ ആ പദ­വി നല്‍­കാന്‍ ഉ­ടന്‍ ത­യാ­റാ­ക­ണം.ശ­ബ­രി­മ­ല തു­ടങ്ങിയ പ­ല പ്ര­ശസ്ത ക്ഷേ­ത്ര­ങ്ങ­ളിലും മ­ലയാ­ള ബ്രാ­ഹ്മ­ണ­രല്ല എ­ന്നു­പറ­ഞ്ഞ് തു­ളു ബ്രാ­ഹ്മ­ണ­രു­ടെ അപേ­ക്ഷ നി­ര­സി­ക്കു­ന്നു. യോ­ഗ്യ­ത­യു­ള്ള ആര്‍ക്കും ശാ­ന്തി­ക്കാ­രാ­കാം എന്നു പ്ര­ഖ്യാ­പി­ക്കു­ന്ന­വര്‍ വി­വേച­നം ഉ­ടന്‍ തി­രു­ത്ത­ണം. തു­ളു അ­ക്കാ­ദ­മി­യില്‍ തു­ളു ബ്രാ­ഹ്മണ­രെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന ഉ­ഡു­പ്പി മാ­ദ്ധ്വ ബ്രാ­ഹ്മ­ണ­സ­ഭ­യില്‍ ഒ­രാ­ളെ നി­യ­മി­ക്ക­ണം.ര­ണ്ടു ല­ക്ഷ­ത്തോ­ളം പേര്‍ ഇന്നും ശാ­ന്തി­ക്കാ­രാണ്.

തി­രു­വി­താം­കൂര്‍, കൊ­ച്ചി ദേ­വസ്വം ബോര്‍­ഡു­ക­ളില്‍ ന­മ്പൂ­തിരി, നാ­യര്‍ തു­ടങ്ങി­യ സവര്‍­ണ വി­ഭാ­ഗ­ങ്ങള്‍­ക്കും, അ­വര്‍­ണര്‍ക്കും പ്രാ­ധി­നി­ത്യ­മുണ്ട്. ഭൂ­രിപ­ക്ഷം വ­രു­ന്ന കേ­ര­ള ക്ഷേ­ത്ര­ങ്ങ­ളില്‍ പൂ­ജാ­രി­മാരാ­യ പ­ണ്ഡി­തന്‍­മാരാ­യ തു­ളു ബ്രാ­ഹ്മ­ണര്‍­ക്കോ, അവ­രെ പ്ര­തി­നി­ധീ­ക­രിക്കു­ന്ന സം­ഘട­നാ പ്ര­തി­നി­ധി­കള്‍ക്കോ പ്രാ­തി­നി­ധ്യ­മില്ല.

വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ എ­സ്.നാ­രാ­യണന്‍, വി.ബി.കു­നി­ക്കു­ല്ലാ­യ, സി­താരാ­മ കു­ഞ്ച­ത്താ­യ, എന്‍.കെ.അ­ര­വി­ന്ദ­കു­മാര്‍, രാം­പ്ര­സാ­ദ് കാസര്‍­കോട്, സ­ത്യ­നാ­രാ­യ­ണ ത­ന്ത്രി, ജ­യറാം മ­ഞ്ചത്താ­യ എ­ന്നി­വര്‍ സം­ബ­ന്ധിച്ചു.

Keywords: Udupi, State-conference, Press meet, Kasaragod, Unit, Family, Programme, Temple, Office- Bearers, Sabarimala, Kochi, Kerala, Uduppi Brahmins State meet on 26th 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia