'മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയും'; ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നേരെ വധ ഭീഷണി മുഴക്കിയ യുവാവിനെതിരെ പോലീസ് കേസെടുത്തു
Oct 30, 2018, 10:56 IST
ചെറുവത്തൂര്‍: (www.kasargodvartha.com 30.10.2018) ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു. വലിയപൊയില്‍ ഉമ്മണത്തെ കെ സി രഞ്ജിത്തിനെതിരെയാണ് ചീമേനി പൊലീസ് കേസെടുത്തത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് 26ന് മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിത്ത് പൊതുവാള്‍ എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും പ്രകോപനം സൃഷ്ടിച്ചു കൊണ്ടുള്ള കമന്റ് ചെയ്തത്.
മുഖ്യമന്ത്രിയെ അസഭ്യം പറയുകയും മുഖ്യമന്ത്രിയെ കൊന്നിട്ടായാലും ശബരിമല സ്ത്രീ പ്രവേശനം തടയുമെന്നും ഇയാള്‍ കമന്റിലൂടെ ഭീഷണി മുഴക്കുന്നു. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി രജീഷ് വെള്ളാട്ടിന്റെ പരാതിയിലാണ് സെക്ഷന്‍ 163 ബോധപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള നീക്കം, 506 ഐപിസി, കെ പി ആക്ട് 120 എച്ച് നവമാധ്യമം വഴി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Threatening, Social-Media, Police, case, Pinarayi-Vijayan, Sabarimala, Trending, Threatening against Chief minister; Police case registered
< !- START disable copy paste -->