city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അയ്യപ്പനെ അണിയിക്കാനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് 22 ന് പുറപ്പെടും

പത്തനംതിട്ട:(www.kasargodvartha.com 15/12/2017) മണ്ഡലപൂജാ വേളയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ യാത്ര ഡിസംബര്‍ 22 ന് ആറന്‍മുള പാര്‍ത്ഥസാരഥീ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. രാവിലെ 7 മണിക്കാണ് തങ്ക അങ്കി രഥയാത്ര പുറപ്പെടുക. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി ചിത്തിര തിരുനാള്‍ മഹാരാജാവ് സമര്‍പ്പിച്ചതാണ് തങ്ക അങ്കി .

ആറന്‍മുള ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ക അങ്കി 22 ന് പുലര്‍ച്ചെ ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ എടുത്തു വെയ്ക്കും .ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തങ്ക അങ്കി ദര്‍ശിക്കും. തുടര്‍ന്ന് തങ്ക അങ്കി ശബരിമല ക്ഷേത്ര മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന രഥത്തിലേക്ക് എടുത്ത് വെയ്ക്കും. ശരണം വിളികള്‍ ഉയരുന്ന ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥം പുറപ്പെടും.

അയ്യപ്പനെ അണിയിക്കാനുള്ള തങ്ക അങ്കി ഘോഷയാത്ര ആറന്‍മുളയില്‍ നിന്ന് 22 ന് പുറപ്പെടും

തങ്ക അങ്കിയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കും. 22 ന് വൈകിട്ട് ഓമല്ലൂരിലും 23-ന് കോന്നി മുരിങ്ങമംഗലത്തും 24-ന് പെരുന്നാട്ടി ലും വിശ്രമിക്കും. 25-ന് ഉച്ചയോടെ പമ്പയിലെത്തിച്ചേരും. തുടര്‍ന്ന് രഥത്തില്‍ നിന്നും തങ്ക അങ്കിയെടുത്ത് ശബരിമല സന്നിധാനത്തേക്ക് കൊണ്ടു പോകും. ശരംകുത്തിയില്‍ ദേവസ്വം ഭാരവാഹികള്‍ സ്വീകരിച്ച് സന്നിധാനത്തിലെത്തിക്കും. തുടര്‍ന്ന് അങ്കി അയ്യപ്പ വിഗ്രഹത്തില്‍ അണിയിച്ച് ദീപാരാധന നടത്തും. 26-ന് ആണ് മണ്ഡലപൂജ. മണ്ഡല പൂജാ വേളയിലും തങ്ക അങ്കി ചാര്‍ത്തും. അന്ന് രാത്രി നട അടയ്ക്കുന്നതോടെ മണ്ഡല പൂജാ മഹോല്‍സവത്തിന് സമാപനം ആകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Sabarimala, Religion, Thanga angi, Aranmula parthasaradi temple, Thanga angi to wear Ayyappan will leave from Aranmula on May 22, Top-Headlines.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia