അയ്യപ്പസ്വാമിക്ക് മുളപ്പിച്ച ദശ ധാന്യങ്ങളുടെ മധ്യത്തില്‍ പള്ളിയുറക്കം
Mar 29, 2018, 11:11 IST
ശബരിമല:(www.kasargodvartha.com 29/03/2018) ശബരിമല ക്ഷേത്രോത്സവത്തിന്റെ പള്ളിവേട്ട ദിനമായ വ്യാഴാഴ്ച്ച പള്ളിവേട്ടക്കു ശേഷം അയ്യപ്പസ്വാമിക്ക് പള്ളിയുറക്കത്തിനായി പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. പള്ളിയുറങ്ങുന്നതിനായി പൂജിക്കുന്ന ശയ്യക്കു ചുറ്റുമായി നെല്ല്, ഉഴുന്ന് തുടങ്ങിയ പത്ത് ധാന്യ വിത്തുകള്‍ വിതച്ച് മുളപ്പിച്ച, മുളമ്പാലിക എന്നറിയപ്പെടുന്ന പതിനാറ് പൂച്ചട്ടികള്‍ കൊണ്ട് അലങ്കരിക്കും.
ക്ഷേത്ര ചടങ്ങുകളില്‍ വളരെ പ്രാധാന്യം കൊടുത്തു കാണുന്ന ഈ ചടങ്ങിനായി പൂച്ചട്ടികളില്‍ കൊടിയേറ്റ ദിവസം തന്നെ വിത്തു വിതച്ച് കഴിഞ്ഞ 8 ദിവസമായി മൂന്ന് നേരവും പൂജയും നല്‍കി വരുന്നു.
ഒരു മനുഷ്യ ശരീരത്തില്‍ ശിരസ്സില്‍ പതിനാറ് സോമ കലകള്‍ക്ക് മദ്ധ്യത്തിലാണ് പരമാത്മചൈതന്യത്തിന്റെ സ്ഥാനം. ഈ സോമ കലകളുടെ പ്രതീകമായാണ് നിത്യവും സോമ ഭഗവാനെയും അയ്യപ്പസ്വാമിയെയും ആവാഹിച്ച് പൂജിക്കുന്ന 16 പൂച്ചട്ടികള്‍ ശയ്യക്കു ചുറ്റുമായി വെക്കുന്നത്.
വെള്ള്യാഴ്ച്ച രാവിലെ 11 ന് പമ്പാതീര്‍ത്ഥത്തില്‍ ആറാട്ടിന് ശേഷം കഴിഞ്ഞ പത്തു ദിവസമായി നടന്നു വരുന്ന തിരുവുത്സവം സമാപിക്കും. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരും, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും നേതൃത്വം നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sabarimala, Kerala, Top-Headlines, Religion, Temple fest,Temple fest in Sabarimala