ശബരിമല: ലക്ഷങ്ങള്‍ കൊടുത്ത് ലേലത്തിന് പിടിച്ച കടകളില്‍ വരുമാനമില്ല, ദേവസ്വം ബോര്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങി വ്യാപാരികള്‍
Nov 24, 2018, 11:04 IST
എരുമേലി: (www.kasargodvartha.com 24.11.2018) മണ്ഡലകാല മകരവിളക്കിനായി നടതുറന്ന് ഒരാഴ്ച പിന്നിടുമ്പോഴും വരുമാനമില്ലാതെ വ്യാപാരികള്‍. സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെ തുടര്‍ന്ന് അയ്യപ്പഭക്തരുടെ വരവ് കുറഞ്ഞതാണ് വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് എരുമേലിയിലെ വ്യാപാരികള്‍.
ദേവസ്വം ബോര്‍ഡില്‍ നിന്നും ലക്ഷങ്ങള്‍ കൊടുത്ത് ലേലത്തിന് പിടിച്ച കടകളാണ് മുടക്കുമുതല്‍ പോലും വരുമാനമായി ലഭിക്കാതെ നഷ്ടത്തിലായിരിക്കുന്നത്. ഒരു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ തുക മുടക്കിയാണ് വ്യാപാരികള്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും കടകള്‍ ലേലത്തിന് പിടിക്കുന്നത്. സന്നിധാനം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കടകളുള്ളതും എരുമേലിയിലാണ്. ചായക്കടകളും ഹോട്ടലുകളും സീസണ്‍ കടകളുമായി 57 ഓളം സ്റ്റാളുകളാണ് ദേവസ്വം ബോര്‍ഡ് ഇവിടെ ലേലത്തില്‍ നല്‍കിയത്.
ശബരിമലയിലും പരിസരത്തും പ്രശ്‌നങ്ങള്‍ രൂപപ്പെട്ടതോടെ എരുമേലിയിലെ നിരത്തുകള്‍ വിചനമാണ്. സോപ്പ്, ചീപ്പ്, ഷാംപൂ എന്നീ സാധനങ്ങള്‍ക്ക് ആള്‍ക്കാരുണ്ട്. എന്നാല്‍ മുടക്കിയ തുക തിരിച്ചുപിടിക്കണമെങ്കില്‍ ഈ കച്ചവടം മതിയാവില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Keywords: Kerala, Sabarimala, Top-Headlines, news, Business, Sabarimala traders against Devaswam Board