Sabarimala Temple | തുലാമാസ പൂജ; ശബരിമല നട വൈകിട്ട് തുറക്കും, മേല്‍ശാന്തി നറുക്കെടുപ്പ് ചൊവ്വാഴ്ച
ശബരിമല: (www.kasargodvartha.com) തുലാമാസ പൂജയ്ക്കായി ക്ഷേത്രനട തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിക്കുന്നത്. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി ആഴി തെളിയിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.
ചൊവ്വാഴ്ച മുതല്‍ മുതല്‍ 22 വരെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 22ന് രാത്രി 10 മണിക്ക് നട അടയ്ക്കും. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരെ കണ്ടെത്താനുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ഉഷഃപൂജയ്ക്ക് ശേഷം നടക്കും. ശബരിമലയിലേക്ക് പത്തും മാളികപ്പുറത്തേക്ക് എട്ട് പേരുമാണ് പട്ടികയിലുള്ളത്.
Keywords: Sabarimala, News, Kerala, Top-Headlines, Religion, Temple, Sabarimala temple to open from today.