city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല യുവതീപ്രവേശനം: ബോര്‍ഡിന്റെ നിലപാട് മാറ്റത്തിനെതിരേ ജീവനക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:(www.kasargodvartha.com 09/02/2019) ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടുമാറ്റത്തിനെതിരേ ബോര്‍ഡിലെ ജീവനക്കാരുടെ സംഘടന സുപ്രീംകോടതിയില്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകളും, നിയമവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചില്ലെന്നാണ് ഹര്‍ജിയിലെ ആരോപണം. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് എഴുതി നല്‍കിയ വാദത്തിലാണ് ബോര്‍ഡിനെതിരേ ജീവനക്കാരുടെ സംഘടനയായ ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശബരിമല യുവതീപ്രവേശനം: ബോര്‍ഡിന്റെ നിലപാട് മാറ്റത്തിനെതിരേ ജീവനക്കാര്‍ സുപ്രീംകോടതിയില്‍


ശബരിമല യുവതി പ്രവേശനവും ആയി ബന്ധപ്പെട്ട യഥാര്‍ഥ വസ്തുതകളും നിയമവും ദേവസ്വം ബോര്‍ഡും സര്‍ക്കാരും സുപ്രീം കോടതിയെ അറിയിച്ചില്ല. യുവതി പ്രവേശന വിധി ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്ന ഭരണഘടനാ വ്യവസ്ഥക്ക് എതിരാണ്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റിയതിനാലാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും സംഘടന വ്യക്തമാക്കി.

ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിലോ, സ്വത്തിലോ ഇടപെടാന്‍ സര്‍ക്കാരിന് അവകാശമില്ല. ഇക്കാര്യം പരിശോധിക്കുന്നതില്‍ ഭരണഘടന ബെഞ്ച് പരാജയപ്പെട്ടു. യുവതി പ്രവേശന വിധി പുനഃപരിശോധിക്കണമെന്നും ട്രാവന്‍കൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Sabarimala, Trending, Top-Headlines, Sabarimala: Staff association against Devaswam Board

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia