Special Que | സന്നിധാനത്ത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക വരി ആരംഭിച്ചു
ശബരിമല: (www.kasargodvartha.com) പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും സന്നിധാനത്ത് പ്രത്യേക വരി (Special Que) ആരംഭിച്ചു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് പ്രത്യേക വരിയിലൂടെ ഭക്തരെ കടത്തിവിട്ടത്. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനത്തിന്റെയും ഹൈകോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
പ്രത്യേക വരി ഏര്‍പെടുത്തിയിരിക്കുന്നത് വലിയ നടപ്പന്തല്‍ മുതലാണ്. എന്നാല്‍, ഇവിടെയെത്തുന്നതിനു മുന്‍പ് മരക്കൂട്ടം മുതല്‍ സന്നിധാനം വരെയാണ് ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്. വലിയ നടപ്പന്തലിലെ ഒന്‍പതാമത്തെ വരിയാണ് പ്രത്യേക ക്യൂവിനായി മാറ്റിയത്. ഇവിടെ ബോര്‍ഡ് സ്ഥാപിച്ചു.
Keywords: Sabarimala, News, Kerala, Top-Headlines, Religion, Sabarimala: Special que for kids and senior citizens.