ശബരിമല വിഷയത്തില്‍ പ്രത്യേക നിയമ നിര്‍മാണമുണ്ടാകില്ല; കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി
Oct 16, 2018, 16:23 IST
ശബരിമല:(www.kasargodvartha.com 16/10/2018) ശബരിമല വിഷയത്തില്‍ പ്രത്യേക നിയമ നിര്‍മാണമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും, ശബരിമലയില്‍ എത്തുന്നുണ്ടെങ്കില്‍ സുരക്ഷ ഉറപ്പുനല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പുരുഷനുള്ള എല്ലാ അവകാശങ്ങളും സ്ത്രീകള്‍ക്കും ഉണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇനി അത് മാറ്റിപ്പറയാനാകില്ല. വിധിക്കെതിരെ നിയമം ഉണ്ടാക്കാനൊന്നും സര്‍ക്കാര്‍ തയ്യാറല്ല. മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്ക് പോയ കാര്‍ യാത്രക്കാരെ സ്ത്രീകള്‍ പരിശോധിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍ നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയിലേക്ക് പോകുന്നവരെ പരിശോധിക്കാന്‍ ആര്‍ക്കും അവകാശമില്ല. അങ്ങനെയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകും. വിശ്വാസികള്‍ക്ക് എപ്പോഴും അവരുടെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ നടത്തണം. അതിന് തടസം വരുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. സാധാരണ ശബരിമലയില്‍ പോകുന്നവര്‍ ശാന്തമായി മടങ്ങി വരാറുണ്ട്. അതിന് ഭംഗം വരുന്ന എന്തെങ്കിലും ഉണ്ടാകുന്നത് സര്‍ക്കാര്‍ അംഗീകരിക്കില്ല. മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Sabarimala, Kerala, Pathanamthitta, Press meet, Top-Headlines, Sabarimala: SC verdict will be executed, Pinarayi Vijayan