city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല യുവതീപ്രവേശനം: പ്രതിഷേധ നിരയിലേക്ക് സിനിമാ താരങ്ങളും, കൗശിക് ബാബുവും കൊല്ലം തുളസിയും ചെങ്ങന്നൂരിലെത്തും

ചെങ്ങന്നൂര്‍: (www.kasargodvartha.com 09.10.2018) ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നടക്കുന്ന പ്രതിഷേധ സമരത്തിന് ചൂടുപകരാന്‍ സിനിമാതാരങ്ങളും രംഗത്തെത്തുന്നു. ചെങ്ങന്നൂരില്‍ നിന്ന് ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്രയിലാണ് ഇവര്‍ അണിനിരക്കുക. തന്ത്രി കുടുംബവും പന്തളം രാജകൊട്ടാരവും ശബരിമലയുമായി ബന്ധപ്പെടുന്ന മറ്റുളളവരും ചേര്‍ന്ന് ചെങ്ങന്നൂരില്‍ നിന്ന് നിലയ്ക്കലിലേയ്ക്ക് നടത്തുന്ന യാത്രയില്‍ നടന്‍ ദേവന്‍ നേതൃത്വം നല്‍കും. ശ്രീ അയ്യപ്പന്‍ സിരിയലില്‍ അയ്യപ്പനായി വേഷമിട്ട കൗശിക് ബാബു, കൊല്ലം തുളസി തുടങ്ങി സിനിമാ സീരിയല്‍ രംഗത്തെ പ്രമുഖരും യാത്രയില്‍ അണിനിരക്കും.

യാത്രയെ സംബന്ധിച്ച് പത്താം തീയതിയോടെ മാത്രമേ പൂര്‍ണമായ ചിത്രം വ്യക്തമാകൂ. യാത്രയില്‍ മുതിര്‍ന്ന ബിജെപി - കോണ്‍ഗ്രസ് നേതാക്കളും എത്തിയേക്കുമെന്നാണ് വിവരം. അതിനിടെ ശബരിമലവിഷയത്തില്‍ സിപിഎമ്മിനുളളിലും മുറുമുറുപ്പ് ശക്തമായിട്ടുണ്ട്. അയ്യപ്പഭക്തരായിട്ടുളള നിരവധി നേതാക്കള്‍ അതൃപ്തിയിലാണെന്നാണ് വിവരം. ഇതില്‍ പാര്‍ട്ടി അംഗമായ തിരക്കഥാകൃത്തും ഇടതുപക്ഷ സ്വതന്ത്രരായി ജയിച്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടും. ശബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ പ്രതിഷേധം നിലയ്ക്കലില്‍ കേന്ദ്രീകരിച്ചതോടെ സമരക്കാരെ നേരിടാന്‍ പമ്പയിലും നിലയ്ക്കലിലും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന സൂചന പുറത്തുവരുന്നു. തുലാമാസ പൂജയ്ക്ക് പത്ത് ദിവസം മാത്രം ശേഷിക്കെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെയാണ് പ്രതിഷേധക്കാരെ നേരിടാനുളള നടപടി അധികൃതര്‍ ആലോചിക്കുന്നത്.

എന്നാല്‍ ഇരുമുടിക്കെട്ടുമായി വരുന്ന സമരക്കാരായ ഭക്തരെ എങ്ങനെ നേരിടുമെന്ന ആശങ്കയും പോലീസിനെ കുഴയ്ക്കുന്നുണ്ട്. ശബരിമല ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി താമസം തുടങ്ങിയാണ് പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. ഇവിടേക്ക് അയ്യപ്പഭക്തരായ പ്രതിഷേധക്കാര്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. ഈസാഹചര്യത്തില്‍ 144 (നിരോധനാജ്ഞ) പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

ശബരിമല യുവതീപ്രവേശനം: പ്രതിഷേധ നിരയിലേക്ക് സിനിമാ താരങ്ങളും, കൗശിക് ബാബുവും കൊല്ലം തുളസിയും ചെങ്ങന്നൂരിലെത്തും

Keywords:  Kerala, Sabarimala, Pathanamthitta, Cinema, Actor, Top-Headlines, Protest, Religion, news, Sabarimala SC verdict: Religious protest march in Chengannoor to Pamba Nilaykkal 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia