Sabarimala | കനത്ത മഴ; പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചു, ബാരികേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്ന് ഉറപ്പാക്കണമെന്നും അധികൃതര്‍
പത്തനംതിട്ട: (www.kasargodvartha.com) പമ്പയില്‍ സ്‌നാനം ചെയ്യുന്നത് നിരോധിച്ചതായി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സനുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് തീരുമാനം. പമ്പയില്‍ തീര്‍ഥാടകര്‍ സ്നാനം ചെയ്യുന്നത് തടയുന്നതിന് ബാരികേഡുകള്‍ ക്രമീകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുന്നത് ഉറപ്പാക്കണമെന്നും കലക്ടര്‍ ഉത്തരവില്‍ വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
ALSO READ:
ഭക്തിനിര്‍ഭരമായ ചടങ്ങോടെ ഗണേശോത്സവത്തിന് സമാപനം; നിമജ്ജനഘോഷയാത്രയില് അനവധി പേര് പങ്കെടുത്തു
Keywords: Pathanamthitta, news, Kerala, Rain, River, Top-Headlines, Religion, Sabarimala, Sabarimala pilgrims banned from entering the Pamba river.