city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Food price | ശബരിമല തീര്‍ഥാടകരോട് ചൂഷണം വേണ്ട; പത്തനംതിട്ട ജില്ലയിലെ ഭക്ഷണ ശാലകളിലെ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ട് നിശ്ചയിച്ച വില; ഓരോ ഇനത്തിനും തുക ഇങ്ങനെ

പത്തനംതിട്ട: (www.kasargodvartha.com) വീണ്ടുമൊരു ശബരിമലക്കാലം കൂടി. 16ന് വൈകിട്ട് അഞ്ചിന് നട തുറക്കുന്നതോടെ മണ്ഡലക്കാലത്തിന് തുടക്കമാവും. കല്ലും മുള്ളും നിറഞ്ഞ കാനനപാത താണ്ടി ശബരിമല നാഥന്റെ പക്കല്‍ അനുഗ്രഹത്തിനായി തീര്‍ഥാടകര്‍ ഒരുങ്ങുകയാണ്. 41 ദിവസത്തെ കഠിനവ്രതമെടുത്ത് ശരണം വിളികളുമായി എത്തുന്ന ഭക്തര്‍ക്ക് എല്ലാവിധത്തിലുള്ള സൗകര്യങ്ങളും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഭക്ഷണ കാര്യത്തിലും നിര്‍ദേശങ്ങളുണ്ട്. അമിതവില, അളവില്‍ കുറവ് മുതലായവ വഴി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
         
Food price | ശബരിമല തീര്‍ഥാടകരോട് ചൂഷണം വേണ്ട; പത്തനംതിട്ട ജില്ലയിലെ ഭക്ഷണ ശാലകളിലെ ഭക്ഷ്യവസ്തുക്കള്‍ക്കുണ്ട് നിശ്ചയിച്ച വില; ഓരോ ഇനത്തിനും തുക ഇങ്ങനെ

ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഔടര്‍ പമ്പ ഉള്‍പെടെയുളള പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഭക്ഷണ ശാലകളിലെ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കലക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൂഷണം തടയുന്നതിനായി വിലവിവര പട്ടിക തീര്‍ഥാടന പാതകളിലെ ഹോടെലുകളില്‍ ഉപഭോക്താക്കള്‍ക്ക് കാണത്തക്ക സ്ഥലത്ത് വ്യക്തമായി പ്രദര്‍ശിപ്പിക്കണമെന്നാണ് നിര്‍ദേശം. നിശ്ചയിച്ചിട്ടുളള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുവാന്‍ പാടില്ല. നിശ്ചിത വിലയ്ക്ക് തന്നെ നിര്‍ദിഷ്ട അളവിലും തൂക്കത്തിലും കുറവ് വരാതെ ഗുണമേന്മയുളള ആഹാര സാധനങ്ങളാണ് വില്‍ക്കുന്നത് എന്ന് ബന്ധപ്പെട്ട പരിശോധനാ ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില വിവരം:
(ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങള്‍ എന്ന ക്രമത്തില്‍)

ചായ (150 എം.എല്‍): 13, 12, 11. കാപ്പി (150എം.എല്‍): 13, 12, 11. കടുംകാപ്പി/കടുംചായ (150എം.എല്‍): 11, 10, 9. ചായ, കാപ്പി (മധുരം ഇല്ലാത്തത് 150 എം.എല്‍): 12, 11, 10. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ ബ്രാന്‍ഡഡ് (150 എം.എല്‍): 19, 17, 17. ഇന്‍സ്റ്റന്റ് കാപ്പി (മെഷീന്‍ കോഫി), ബ്രൂ/നെസ്‌കഫേ /കഫീ ഡെ /ബ്രാന്‍ഡഡ് (200 എം.എല്‍): 24, 21, 21. ബോണ്‍വിറ്റ/ ഹോര്‍ലിക്സ് (150 എം.എല്‍): 27, 25, 25.പരിപ്പുവട (40 ഗ്രാം ) : 15, 13, 10. ഉഴുന്നുവട (40 ഗ്രാം ) : 15, 13, 10. ബോണ്ട (75 ഗ്രാം) : 15, 13, 10. ഏത്തയ്ക്ക അപ്പം (പകുതി ഏത്തയ്ക്ക 50 ഗ്രാം): 15, 13, 10. ബജി (30 ഗ്രാം) : 13, 12, 10.

ദോശ ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ(ഒരെണ്ണം 50 ഗ്രാം) : 13, 12, 10. ഇഡ്ഡലി ചട്നി, സാമ്പാര്‍ ഉള്‍പ്പെടെ(ഒരെണ്ണം 50 ഗ്രാം): 13, 12, 10. ചപ്പാത്തി (ഒരെണ്ണം 40 ഗ്രാം) : 14, 13, 10. പൂരി ഒരെണ്ണം മസാല ഉള്‍പ്പെടെ ( 40 ഗ്രാം) : 15, 13, 11.പൊറോട്ട (ഒരെണ്ണം 50 ഗ്രാം ) : 15, 13, 10. പാലപ്പം 50 ഗ്രാം : 14, 13, 10. ഇടിയപ്പം 50 ഗ്രാം : 14, 13, 10. നെയ് റോസ്റ്റ് 150 ഗ്രാം : 48, 45, 41. മസാല ദോശ 200 ഗ്രാം : 56, 49, 47. പീസ് കറി 100 ഗ്രാം : 32, 31, 29. കടല കറി 100 ഗ്രാം : 32, 30, 27. കിഴങ്ങ് കറി 100 ഗ്രാം : 31, 29, 27. ഉപ്പുമാവ് 200 ഗ്രാം : 29, 25, 23.

ഊണ്‍ പച്ചരി (സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ഊണ് പുഴുക്കലരി ( സാമ്പാര്‍, മോര്, രസം, പുളിശേരി, തോരന്‍, അവിയല്‍, അച്ചാര്‍) : 75, 72, 67. ആന്ധ്രാ ഊണ് : 77, 73, 68. വെജിറ്റബിള്‍ ബിരിയാണി 350 ഗ്രാം : 75, 72, 67.കഞ്ഞി (പയര്‍, അച്ചാര്‍ ഉള്‍പ്പെടെ 750 മില്ലി) : 41, 36, 33. കപ്പ (250 ഗ്രാം) : 37, 34, 31. തൈര് സാദം : 54, 50, 47. നാരങ്ങാ സാദം : 51, 48, 46. തൈര് (ഒരു കപ്പ്) :15, 13, 10. വെജിറ്റബിള്‍ കറി 100 ഗ്രാം : 27, 24, 23. ദാല്‍ കറി 100 ഗ്രാം : 27, 24, 23. ടൊമാറ്റോ ഫ്രൈ 125 ഗ്രാം : 37, 36, 31. പായസം 75 എം.എല്‍ : 17, 15, 13. ഒനിയന്‍ ഊത്തപ്പം 125 ഗ്രാം : 64, 57, 52. ടൊമാറ്റോ ഊത്തപ്പം 125 ഗ്രാം : 62, 56, 52.

വെജിറ്റബിള്‍ പഫ്സ് (80 ഗ്രാം): 20, 19. വെജിറ്റബിള്‍ സാന്‍വിച്ച് (100 ഗ്രാം) : 25, 23.വെജിറ്റബിള്‍ ബര്‍ഗര്‍ (125 ഗ്രാം): 32, 30. പനീര്‍ റോള്‍ (125 ഗ്രാം ) : 34, 33.മഷ്റൂം റോള്‍ (125 ഗ്രാം ) : 36, 35. വെജിറ്റബിള്‍ മസാല റോസ്റ്റ് വിത്ത് കുബൂസ് / ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 34, 32.വെജിറ്റബിള്‍ ഡാനിഷ് (75ഗ്രാം) : 21, 20. ദില്‍ഖുഷ് (60 ഗ്രാം) : 20, 18. സോയാബീന്‍ പീസ് 150 ഗ്രാം : 52, 50. ബ്രഡ് മസാല (180 ഗ്രാം) : 52, 50. സ്വീറ്റ്ന (80 ഗ്രാം) : 20, 17.ജാം ബണ്‍ ( ഒരു പീസ് 60 ഗ്രാം) : 22, 20. മസാല റോള്‍ കുബൂസ് /ചപ്പാത്തി (ഒരെണ്ണം 150 ഗ്രാം) : 48, 46. ചോക്ലേറ്റ് കേക് പീസ് (50 ഗ്രാം): 23, 20. സ്വീറ്റ് പഫ്സ് (60 ഗ്രാം) : 23, 20.

വാനില കേക് പീസ് (50 ഗ്രാം ): 20, 18.ജാം ബ്രഡ് 50 ഗ്രാം : 23, 20. ദില്‍ പസന്ത പീസ് 40 ഗ്രാം : 20, 18. ബനാന പഫ്സ് 90 ഗ്രാം : 22, 21. വെജിറ്റബിള്‍ കട്ലെറ്റ് 50 ഗ്രാം : 17, 15. ബ്രഡ് 350 ഗ്രാം : 35, 32. ബണ്‍ 50 ഗ്രാം :9, 8.ക്രീം ബണ്‍ 80 ഗ്രാം : 23, 21. വെജിറ്റബിള്‍ കൂബൂസ് റോള്‍ 150 ഗ്രാം : 47, 45.ബനാന റോസ്റ്റ് (ഹാഫ് ബനാന 50 ഗ്രാം ): 15, 13. വെജിറ്റബിള്‍ ഷവര്‍മ (കുബൂസ്/ചപ്പാത്തി (ഒരെണ്ണം, 150 ഗ്രാം): 62, 60. വെജിറ്റബിള്‍ സമോസ 60 ഗ്രാം): 14, 12. ബ്രഡ് സാന്‍വിച്ച് (രണ്ട് പീസ് 60 ഗ്രാം) : 23, 21.

ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔടര്‍ പമ്പ എന്ന ക്രമത്തില്‍: ബ്ലാക് ടീ (ടീ ബാഗ് 90 എം.എല്‍): 11, 10, 8. ഗ്രീന്‍ ടീ (ടീ ബാഗ് 90 എം.എല്‍): 12, 11, 9.കാര്‍ഡമം ടീ (മെഷീന്‍ 90 എം.എല്‍): 17, 16, 15. ജിഞ്ചര്‍ ടീ (മെഷീന്‍ 90 എംഎല്‍) : 17, 16, 15

ഇനം, അളവ്, സന്നിധാനം, പമ്പ/നിലയ്ക്കല്‍, ഔടര്‍ പമ്പ എന്ന ക്രമത്തില്‍: ലെമണ്‍ ജ്യൂസ് (210എം.എല്‍): 21, 21, 21. ആപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 53, 52.ഓറഞ്ച് ജ്യൂസ് (210എം.എല്‍): 54, 48, 47. പൈനാപ്പിള്‍ ജ്യൂസ് (210എം.എല്‍): 54, 48, 41.ഗ്രേപ്സ് ജ്യൂസ് (210എം.എല്‍): 54, 48, 41. തണ്ണിമത്തന്‍ ജ്യൂസ് (210എം.എല്‍): 43, 32, 31.കരിക്ക് : 43, 37, 36. ലെമണ്‍ സോഡ 210 എം.എല്‍): 24, 21, 21.

Keywords:  Mandalakalam, Latest-News, Kerala, Pathanamthitta, Sabarimala, Temple, Religion, Food, Price, Top-Headlines, Sabarimala Pilgrimage: Food price fixed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia