കാല്‍നടയായി ശബരിമലയിലേക്ക് പോകുകയായിരുന്ന കാസര്‍കോട്ടെ അയ്യപ്പഭക്തന്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു
Dec 26, 2018, 12:55 IST
പയ്യന്നൂര്‍: (www.kasargodvartha.com 26.12.2018) കാല്‍നടയായി ശബരിമലയിലേക്ക് പോകുകയായിരുന്ന കാസര്‍കോട്ടെ അയ്യപ്പഭക്തന്‍ പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെ പയ്യന്നൂര്‍ എടാട്ടാണ് അപകടം. അയ്യപ്പഭക്തനായ കാസര്‍കോട് പൈവളിക സ്വദേശി കൃഷ്ണപ്പ (55)യാണ് മരിച്ചത്.
കൃഷ്ണപ്പയും മറ്റ് അയ്യപ്പഭക്തന്മാരും കാല്‍നടയായി ശബരിമല ദര്‍ശനം നടത്താന്‍ പോകുകയായിരുന്നു. റോഡരികില്‍കൂടി നടന്നു പോകുന്നതിനിടയിലാണ് കണ്ണൂര്‍ ഭാഗത്ത് നിന്ന് ലോഡുമായി കാസര്‍കോട്ടേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചത്. ഉടന്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നാലു ദിവസം മുമ്പാണ് കൃഷ്ണപ്പയും സുഹൃത്തുക്കളും കാല്‍നടയായി ശബരിമല ദര്‍ശനം നടത്താന്‍ നാട്ടില്‍ നിന്നും പുറപ്പെട്ടത്. അപകടം വരുത്തിയ പിക്കപ്പ് വാനും ഡ്രൈവറെയും പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Keywords: Kerala, kasaragod, Payyanur, Kannur, news, Sabarimala, Religion, Accident, Sabarimala pilgrim dies in accident
< !- START disable copy paste -->