Sabarimala | മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തിലേറെപ്പേര്‍
ശബരിമല: (www.kasargodvartha.com) മകരവിളക്ക് ദര്‍ശനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സന്നിധാനത്തും പരിസരത്തും മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് നിറഞ്ഞിരിക്കുന്നത്. ഭക്തരുടെ ശരണമന്ത്രങ്ങളുടെ താഴ്വാരം ഭക്തിയുടെ കൊടുമുടിയില്‍. 2,000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്.
തിരുവഭരണ ഘോഷയാത്ര വരുന്നതിനാല്‍ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തിവിടില്ല. അതേസമയം ഇടുക്കിയില്‍ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.
മെഡികല്‍ സംവിധാനങ്ങള്‍, ഫയര്‍ഫോഴ്സിന്റെ ഉള്‍െപെടെയുള്ള ആംബുലന്‍സ് സേവനങ്ങള്‍, റിക്കവറി വാന്‍ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടര്‍ അറിയിച്ചു. സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. ദേശീയപാതയില്‍ പാര്‍കിങ് പൂര്‍ണമായും ഒഴിവാക്കും.
Keywords: Sabarimala, News, Kerala, Top-Headlines, Religion, Temple, Sabarimala: Only hours left for Makaravilakku Darshan.