Sabarimala Melashanti | അയ്യപ്പനെ പൂജിക്കാന്‍ തനിക്ക് അവസരം ലഭിച്ചത് മഹാഭാഗ്യമെന്ന് ശബരിമല മേല്‍ശാന്തി
പത്തനംതിട്ട: (KasargodVartha) അയ്യപ്പനെ പൂജിക്കാന്‍ തനിക്ക് അവസരം ലഭിച്ചത് മഹാഭാഗ്യമെന്നും ഭക്തരുടെ ഭാഗത്ത് നിന്നും വലിയ സ്‌നേഹം ലഭിക്കുന്നുണ്ടെന്നും ശബരിമല മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി. ഓരോ ചടങ്ങുകളും എങ്ങനെ വേണമെന്നു തന്ത്രി കൃത്യമായി പറഞ്ഞു തന്നതിനാല്‍ പ്രയാസം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ആദ്യപൂജയുടെ അനുഭൂതിയിലാണ് പുതിയ മേല്‍ശാന്തി.
ദീപാരാധന, അത്താഴ പൂജ എന്നിവയും ചിട്ട പ്രകാരം നടത്താന്‍ കഴിഞ്ഞതായും പി എന്‍ മഹേഷ് നമ്പൂതിരി വ്യക്തമാക്കി. തുടര്‍ന്ന് ശബരിമലയും പരിസര പ്രദേശങ്ങളും ശുചിയായി സൂക്ഷിക്കണമെന്ന് അദ്ദേഹം ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി. ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാര്‍ ഇരുമുടി കെട്ടില്‍ പ്ലാസ്റ്റിക് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, Kerala, Pathanamthitta, Religion, Top-Headlines, Sabarimala Melashanti, Sabarimala, Temple, Worship, Ayyappan, Sabarimala Melashanti PN Mahesh Namboothiri about opportunity to worship Ayyappan.