ശബരിമല; സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് നടത്തുന്ന അക്രമ സമരങ്ങളെ തുറന്നുകാട്ടാന്‍ ബഹുജന റാലി സംഘടിപ്പിക്കാനൊരുങ്ങി എല്‍ ഡി എഫ്
Oct 18, 2018, 18:52 IST
കാസര്‍കോട്: (www.kasargodvartha.com 18.10.2018) ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് നടത്തുന്ന അക്രമ സമരങ്ങളെയും, സര്‍ക്കാര്‍ വിരുദ്ധ കള്ളപ്രചരണങ്ങളെയും തുറന്നു കാട്ടുന്നതിനായി എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 29ന് കാഞ്ഞങ്ങാട് ബഹുജനറാലി സംഘടിപ്പിക്കുവാന്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
സി.പി.എം കേന്ദ്രകമ്മിറ്റി അംഗവും വ്യവസായ വകുപ്പ് മന്ത്രിയുമായ ഇ.പി. ജയരാജന്‍ റാലി ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ ഗോവിന്ദന്‍പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ്-സംഘ്പരിവാര്‍ പ്രവര്‍ത്തകരായ വനിത അഭിഭാഷകര്‍ ഇടപെട്ട് നേടിയെടുത്ത സുപ്രീകോടതി വിധി നടപ്പിലാക്കുന്നതിനെതിരെ ബി.ജെ.പി-ആര്‍.എസ്.എസ് തന്നെ അക്രമ സമരത്തിലിറങ്ങുന്നതിലെ ദുഷ്ടലാക്ക് കേരളത്തിലെ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ബഹുജനങ്ങള്‍ തിരിച്ചറിയുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഭരണം നടത്തുന്ന മഹാരാഷ്ട്രയില്‍ സ്ത്രീ പ്രവേശനത്തിന് സമ്പൂര്‍ണ നിരോധനം നിലന്നിരുന്ന ഷിഗ്‌നാപൂര്‍ ശനി ക്ഷേത്രത്തില്‍ സ്ത്രീ പ്രവേശനം നല്‍കികൊണ്ടുള്ള ഹൈക്കോടതി വിധി കൃത്യമായി നടപ്പിലാക്കിവരുന്ന ബി.ജെ.പി കേരളത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ട് കൊണ്ട് നടത്തിവരുന്ന അക്രമസമരവും എല്‍.ഡി.എഫ് സര്‍ക്കാര്‍ വിരുദ പ്രചരണവും കേരളത്തിലെ ജനങ്ങള്‍ തള്ളിക്കളയുമെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.പി. സതീഷ്ചന്ദ്രന്‍, കെ.വി. കൃഷ്ണന്‍, ടി. കൃഷ്ണന്‍, അഡ്വ. സി.വി. ദാമോധരന്‍, പി.പി. രാജു, പി. കുഞ്ഞികൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Sabarimala, Top-Headlines, LDF, Political party, Politics, Trending, Sabarimala; LDF decided to conducted Rally against BJP
< !- START disable copy paste -->