ശബരിമല വിഷയം : സമരം കടുപ്പിക്കാൻ ബി.ജെ.പി; ചൊവ്വാഴ്ച കാസർകോട് എസ്.പി. ഓഫീസ് മാർച്ച്
Oct 29, 2018, 13:35 IST
കാസർകോട്: (www.kasargodvartha.com 29.10.2018) ശബരിമല ആചാര അനുഷ്ഠാനങ്ങൾ തകർക്കാൻ നേതൃത്വം നൽകുന്ന പിണറായി സർക്കാരിനെതിരെയും, കള്ളക്കേസുകളിൽപ്പെടുത്തി അയ്യപ്പഭക്തൻമാരെ വേട്ടയാടുന്ന പോലീസ് ഭീകരതക്കെതിരെയും ബി.ജെ.പി.ചൊവ്വാഴ്ച കാസർകോട് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തും.
രാവിലെ 9.30ന് കാസർകോട് രാംദാസ് നഗറിൽ നിന്നും ആരംഭിക്കുന്ന മാർച്ചിന് സംസ്ഥാന - ജില്ലാ നേതാക്കൾ നേതൃത്വം നൽകും. ശബരിമല വിഷയത്തിൽ സർക്കാരിനും പോലീസിനുമെതിരെ സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്.പി.ഓഫീസ് മാർച്ച് . സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ സമരത്തിൽ അണിനിരത്തി കൊണ്ടായിരിക്കും തുടർസമരങ്ങളുമായി ബി.ജെ.പി.മുന്നോട്ട് പോകുക.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala issues; BJP starts SP Office marches on 30th, Kasaragod, news, Politics, BJP, March, Sabarimala, Kerala.
Keywords: Sabarimala issues; BJP starts SP Office marches on 30th, Kasaragod, news, Politics, BJP, March, Sabarimala, Kerala.