കാസര്‍കോട്ട് ദേശീയപാതയില്‍ കര്‍പൂരം കത്തിച്ച് അയ്യപ്പഭക്തരുടെ റോഡ് ഉപരോധം; സര്‍ക്കാര്‍ സ്ത്രീകളെ കയറ്റിയാല്‍ പ്രതിഷേധത്തിന്റെ ഗതിമാറുമെന്ന് മുന്നറിയിപ്പ്, ഒരു മണിക്കൂറോളം ദേശീയപാത സ്തംഭിപ്പിച്ചിട്ടും പോലീസ് അനങ്ങിയില്ല
Oct 19, 2018, 18:46 IST
കാസര്‍കോട്: (www.kasargodvartha.com 19.10.2018) കാസര്‍കോട്ട് ദേശീയപാതയില്‍ കര്‍പൂരം കത്തിച്ച് അയ്യപ്പഭക്തരുടെ റോഡ് ഉപരോധം. സര്‍ക്കാര്‍ സ്ത്രീകളെ കയറ്റിയാല്‍ പ്രതിഷേധത്തിന്റെ ഗതിമാറുമെന്ന് സമരം ഉദ്ഘാടനം ചെയ്ത ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് മുന്നറിയിപ്പ് നല്‍കി. നിയമം ലംഘിച്ചും സമരം തുടരും. പ്രതിഷേധത്തിന്റെ ഏതറ്റം വരെയും പോകാന്‍ തങ്ങള്‍ തയ്യാറാണ്. ഇപ്പോഴത്തെ സമരം താത്കാലികമാണെന്നും ശ്രീകാന്ത് അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയും സ്ത്രീകളെ ശബരിമലയിലേക്ക് പ്രവേശിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍പൂരം കത്തിച്ച് ദേശീയപാത ഉപരോധിച്ചത്. ആര്‍ എസ് എസ് താലൂക്ക് സംഘ്ചാലക് ദിനേശ് മടപ്പുര, ബി ജെ പി നേതാവ് പി രമേശ് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി. കാസര്‍കോട് കറന്തക്കാട് വെച്ചാണ് വൈകിട്ട് അഞ്ചു മണി മുതല്‍ ആറു മണിവരെ ദേശീയപാത സ്തംഭിപ്പിച്ചു കൊണ്ടുള്ള റോഡ് ഉപരോധം നടന്നത്. സ്ത്രീകള്‍ ഉള്‍പെടെ നിരവധി സമരക്കാര്‍ റോഡില്‍ കുത്തിയിരുന്നു.
ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിട്ടും പോലീസ് സമരക്കാരെ മാറ്റാന്‍ തയ്യാറായില്ല. തടഞ്ഞിട്ട ബസുകളില്‍ നിന്നും ആളുകള്‍ ഇറങ്ങി സമരത്തില്‍ പങ്കെടുത്തത് പോലീസിനെ ഞെട്ടിച്ചു. സമരം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസ് റോഡ് ഉപരോധത്തില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമരം അവസാനിക്കാതെ പിന്‍മാറില്ലെന്ന് സമരക്കാര്‍ നിലപാട് സ്വീകരിച്ചു. ഇതോടെ പോലീസ് മാറുകയും സമരക്കാരുടെ വീഡിയോ എടുത്തു വെക്കുകയും ചെയ്തു. ഗതാഗത തടസത്തില്‍പെട്ട് നിരവധി യാത്രക്കാര്‍ വലഞ്ഞു.
WATCH VIDEO
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Sabarimala, Trending, BJP, RSS, Sabarimala issue; Road blocked in Kasaragod
< !- START disable copy paste -->