ശബരിമല: ആചാരലംഘനം നടന്നാല്‍ നട അടയ്ക്കും
Oct 19, 2018, 11:04 IST
പത്തനംതിട്ട: (www.kasargodvartha.com 19.10.2018) ആചാരലംഘനം നടന്നാല്‍ നട അടയ്ക്കാന്‍ തന്ത്രി കണ്ഠര് രാജീവരിന് പന്തളം കൊട്ടാര നിര്‍വാഹക സമിതി സെക്രട്ടറി വി.എന്‍. നാരായണ വര്‍മയുടെ നിര്‍ദേശം. ശുദ്ധിക്രിയ നടത്തിയതിനു ശേഷം മാത്രം പിന്നീട് തുറക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ലംഘനം നടന്നാല്‍ ഉടന്‍ നടയടച്ച് താക്കോല്‍ ഏല്‍പിക്കണമെന്നും കൊട്ടാരം നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച രാവിലെ കനത്ത പോലീസ് സുരക്ഷയില്‍ വനിതാ ആക്ടിവിസ്റ്റ് രഹനയും അന്ധ്രാപ്രദേശ് സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തയും സന്നിധാനത്തെത്തിയിട്ടുണ്ട്. രഹന ഇരുമുട്ടിക്കെട്ടുമായി ദര്‍ശനത്തിനും മാധ്യമ പ്രവര്‍ത്തക കവിത റിപോര്‍ട്ടിംഗിനുമായാണ് എത്തിയിരിക്കുന്നത്. അതേസമയം രഹനയുടെ കൊച്ചി പനമ്പള്ളി നഗറിലുള്ള വീടിനു നേരെ അക്രമണമുണ്ടായി.
ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും വിശ്വാസികളെ സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. യുവതികളെ അകത്തു പ്രവേശിപ്പിച്ച പോലീസിനെയും മന്ത്രി കുറ്റപ്പെടുത്തി. ഭക്തരായിട്ടുള്ള ആളുകള്‍ വന്നാല്‍ സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ആക്ടിവിസ്റ്റുകളായിട്ടുള്ളവര്‍ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചുവെന്നാണ് മനസിലാക്കുന്നത്. ആക്ടിവിസ്റ്റുകള്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇടപെടുന്നത് എന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, Sabarimala, Sabarimala; If the rituals Violation happen, temple will be closed
< !- START disable copy paste -->