ശബരിമല സംരക്ഷണസമിതിയുടെ ഹര്‍ത്താല്‍ പൂര്‍ണം; സ്വകാര്യ വാഹനങ്ങള്‍ ഓടുന്നു, മഞ്ചേശ്വരത്ത് കെ എസ് ആര്‍ ടി സി ബസ് തകര്‍ത്തു, തൃക്കണ്ണാട് വാഹനങ്ങള്‍ തടയുന്നു
Oct 18, 2018, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 18.10.2018) ശബരിമല സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കാസര്‍കോട് ജില്ലയില്‍ പൂര്‍ണം. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലുള്ളത്. അപൂര്‍വ്വം ലോറികളും ഓടുന്നുണ്ട്. അതേസമയം മഞ്ചേശ്വരത്ത് ബുധനാഴ്ച രാത്രി കെ എസ് ആര്‍ ടി സി ബസ് കല്ലെറിഞ്ഞു തകര്‍ത്തു. രാവിലെ 10 മണിയോടെ മല്ലികാര്‍ജുന ക്ഷേത്ര പരിസരത്തു നിന്നും ഹര്‍ത്താല്‍ അനുകൂലികളുടെ പ്രകടനം നടക്കും.
ഇതോടെ സര്‍വ്വീസ് നടത്തുന്ന വാഹനങ്ങളെല്ലാം തടയുമെന്നാണ് കരുതുന്നത്. പച്ചക്കറി കടകളും മെഡിക്കല്‍ ഷോപ്പുകളും മാത്രമാണ് തുറന്നിട്ടുള്ളത്. മറ്റു കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. അവധിയായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ കര്‍ശനമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഫ്‌ളൈയിംഗ് സ്‌ക്വാഡും മറ്റും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ജാഗരൂകരായി പ്രവര്‍ത്തിക്കുന്നുണ്ട്.
തൃക്കണ്ണാട് രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ജില്ലയുടെ എല്ലാ ഭാഗങ്ങളിലും കടകളെല്ലാം പൂര്‍ണമായും അടഞ്ഞുകിടക്കുകയാണ്. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. പലയിടത്തും റോഡുകളില്‍ മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. ഇവയെല്ലാം പോലീസെത്തി നീക്കം ചെയ്തു. ഹര്‍ത്താലിന് ബിജെപിയും പിന്തുണച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Harthal, Sabarimala, Trending, Sabarimala Harthal affects normal Life
< !- START disable copy paste -->