ശബരിമല ഹര്‍ത്താലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല, സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കുമെന്ന് ബിജെപി
Oct 17, 2018, 19:44 IST
തിരുവനന്തപുരം: (www.kasargodvartha.com 17.10.2018) ശബരിമല പ്രതിഷേധത്തെ തുടര്‍ന്നുള്ള വ്യാഴാഴ്ചത്തെ ഹര്‍ത്താലിനെ കോണ്‍ഗ്രസ് പിന്തുണയ്ക്കില്ല. ശബരിമല കര്‍മ്മ സമതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മണിമുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും യുഡിഎഫ് അറിയിച്ചു.
കര്‍മസമിതിയെ കൂടാതെ അന്താരാഷ്ട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും 24 മണിക്കൂര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി ഹര്‍ത്താലിനെ പിന്തുണച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ ബുധനാഴ്ച വൈകിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണമെന്നും വ്യാഴാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെ ആയിരിക്കും ഹര്‍ത്താലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രി ഹിന്ദുക്കളെ വെല്ലുവിളിക്കുകയാണെന്ന് അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് സെക്രട്ടറി പ്രതീഷ് വിശ്വനാഥന്‍ പറഞ്ഞു. ആ വെല്ലുവിളി ഏറ്റെടുക്കുന്നു. ശബരിമലയില്‍ കയറാന്‍ വരുന്ന അവിശ്വാസികളെയും അവര്‍ക്കു സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്ന പോലീസിനെയും തടയുമെന്നും പ്രതീഷ് വിശ്വനാഥന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
അതേസമയം ഹര്‍ത്താലില്‍ ഗതാഗത തടസ്സമുണ്ടാക്കുകയോ അക്രമങ്ങള്‍ നടത്തുകയോ ചെയ്താല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കി. ശബരിമല, പമ്പ, നിലയ്ക്കല്‍, ചെങ്ങന്നൂര്‍, എരുമേലി, പന്തളം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. സംസ്ഥാനത്ത് വ്യാപകമായി കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നും ഡിജിപി അറിയിച്ചു.
Keywords: Kerala, Top-Headlines, Pathanamthitta, news, BJP, RSS, Sabarimala, Protest, Trending, Harthal, Sabarimala Hartal, BJP supported, Congress,