city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നട ഈ മാസം 10ന് തുറക്കും

ശബരിമല:(www.kasargodvartha.com 04/04/2019) മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഏപ്രില്‍ 10ന് തുറക്കും. പത്താം തീയ്യതി വൈകുന്നേരം 5മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നുമുണ്ടാകില്ല. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രില്‍ 11ന് രാവിലെ 5ന് നിര്‍മ്മാല്യം, മേടം ഒന്നായ ഏപ്രില്‍ 15ന് പുലര്‍ച്ചെ നട തുറന്ന് ഭക്തര്‍ക്ക് വിഷുക്കണിദര്‍ശനം ഒരുക്കും. തുടര്‍ന്ന് മേല്‍ശാന്തിയും തന്ത്രിയും ഭക്തര്‍ക്ക് വിഷുകൈനീട്ടവും നല്‍കും.

മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല നട ഈ മാസം 10ന് തുറക്കും

നടതുറന്നിരിക്കുന്നു എല്ലാ ദിവസങ്ങളിലും നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ എന്നിവ ഉണ്ടാകും. 19ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. മേടമാസ-വിഷു പൂജകള്‍ക്കായി നടതുറക്കുന്ന സമയത്ത് കേരളത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് ഭക്തര്‍ അയ്യപ്പദര്‍ശനപുണ്യത്തിനായി എത്തിച്ചേരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Top-Headlines, Religion,Sabarimala for the Medamasa-Vishu Puja will open on 10th of this month

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia