ശബരിമല ദര്‍ശനം; കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് വേണ്ട, പുതുക്കിയ മാനദണ്ഡവുമായി സര്‍കാര്‍
Nov 27, 2021, 14:40 IST
പത്തനംതിട്ട: (www.kasargodvartha.com 27.11.2021) ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന 10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സെര്‍ടിഫികെറ്റ് വേണ്ട. മണ്ഡലമകരവിളക്ക് തീര്‍ഥാടന മാനദണ്ഡം പുതുക്കി സര്‍കാര്‍ ഉത്തരവിറക്കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കുട്ടികളെ തീര്‍ഥാടനത്തിന് കൊണ്ടുപോകാമെന്ന് ഉത്തരവില്‍ പറയുന്നു.
കുട്ടികളെ സാമൂഹിക അകലം പാലിച്ചും മാസ്‌ക്, സാനിറ്റൈസര്‍ ഉപയോഗിച്ചും ശബരിമല ദര്‍ശനം ഉറപ്പാക്കണമെന്നും സര്‍കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചിരുന്നു.
കേന്ദ്ര സര്‍കാരിന്റെയും സ്റ്റേറ്റ് സ്പെസിഫിക് കോവിഡ് പ്രോടോകോള്‍ പ്രകാരവും സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷന്‍ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. അതേസമയം കുട്ടികള്‍ ഒഴികെയുള്ള എല്ലാ തീര്‍ഥാടകരും ജീവനക്കാരും രണ്ടു ഡോസ് വാക്സിനെടുത്ത സെര്‍ടിഫികെറ്റും 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ സെര്‍ടിഫികെറ്റും കരുതണം.
Keywords: Pathanamthitta, News, Kerala, Government, Children, Mask, Top-Headlines, Religion, Sabarimala, Temple, Sabarimala: Children do not need an RTPCR Negative Certificate