ശബരിമല കയറാനെത്തിയ രഹ് നയുടെ വീടിന് നേരെ ആക്രമണം
Oct 19, 2018, 10:27 IST
പത്തനംതിട്ട: (www.kasargodvartha.com 19.10.2018) ശബരിമല കയറാനെത്തിയ സിനിമാ നടി രഹ് നയുടെ കൊച്ചി പനമ്പള്ളി നഗറിലുള്ള വീടിനു നേരെ ആക്രമണം. അയ്യപ്പ ഭക്തരായ രണ്ടു പേര്‍ എത്തിയാണ് വീട് തകര്‍ത്തതെന്നാണ് പരാതി. വീടിന്റെ മുന്‍വശത്തുണ്ടായിരുന്ന ചെടിച്ചട്ടികളും വ്യായാമ ഉപകരണങ്ങളും തകര്‍ത്ത നിലയിലാണ്. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
വിവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കിസ് ഓഫ് ലൗ ഉള്‍പെടെയുള്ള സമരങ്ങളില്‍ സജീവ സാന്നിധ്യമായി ജനശ്രദ്ധ പിടിച്ചുപറ്റിയയാളാണ് രഹ് ന. ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖിക കവിതയും രഹ് നയ്‌ക്കൊപ്പമുണ്ടായിരുന്നു. കനത്ത പോലീസ് കാവലില്‍ പോലീസ് വേഷത്തിലാണ് ഇവര്‍ മല കയറിയത്. ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടപ്പന്തലില്‍ ഉണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Trending, House, Attack, Sabarimala, Crime, Sabarimala: Attack against Rahna's house
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Trending, House, Attack, Sabarimala, Crime, Sabarimala: Attack against Rahna's house
< !- START disable copy paste -->