city-gold-ad-for-blogger

കെട്ടടങ്ങാതെ പ്രതിഷേധം; ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനികളും മടങ്ങി


പമ്പ:(www.kasargodvartha.com 21/10/2018) ശബരിമലയില്‍ കെട്ടടങ്ങാതെ അയ്യപ്പഭക്തരുടെ പ്രതിഷേധം. ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനികളും മടങ്ങി. ആന്ധ്ര സ്വദേശിനികളായ വാസന്തി, ആദിശേഷി എന്നിവരാണ് മടങ്ങിയത്. ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് അറിയാതെയാണ് എത്തിയതെന്നും മടങ്ങിപ്പോകാന്‍ തയ്യാറാണെന്നും ഇവര്‍ പറഞ്ഞു. സുരക്ഷ നല്‍കാമെന്നും വഴിനീളെ പ്രതിഷേധങ്ങളുണ്ടാകുമെന്നും പോലീസ് അറിയിച്ചതോടെ ദര്‍ശനം നടത്തേണ്ടെന്ന് സ്ത്രീകള്‍ തീരുമാനിക്കുകയായിരുന്നു.

സുപ്രീംകോടതി വിധി വന്നതോടെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്നാണ് കരുതിയിരുന്നതെന്നും പ്രശ്നമുണ്ടാക്കി ദര്‍ശനം നടത്തേണ്ടതില്ലെന്നുമാണ് ഇവര്‍ പറയുന്നത്. ആദിശേഷിക്ക് 41 ഉം വാസന്തിക്ക് 42 ഉം വയസ് പ്രായമുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. മുതിര്‍ന്ന സ്ത്രീകളടങ്ങിയ നാല്‍പ്പതംഗ സംഘത്തോടൊപ്പമാണ് ഇവര്‍ എത്തിയത്.

കെട്ടടങ്ങാതെ പ്രതിഷേധം; ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനികളും മടങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Sabarimala, Kerala, Trending, Top-Headlines, Police,Protest; 2 Andhra Pradesh Women return from Sabarimala

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia