city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തുന്ന സംയുക്ത സമിതി ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കി

തിരുവനന്തപുരം: (www.kvartha.com 15.12.2019) പൗരത്വ ഭേദഗതി ബില്ലിനെതിരെ 17ന് കേരളത്തില്‍ വിവിധ രാഷ്ട്രീയ-മത-സാമുദായിക പ്രസ്ഥാനങ്ങള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത സമിതി ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കിയതായി സംയുക്ത സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ശബരിമല തീര്‍ഥാടകര്‍ക്കും അവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യതൊരുവിധ ബുദ്ധിമുട്ടുകളും സൃഷ്ടിക്കാതെ ആയിരിക്കും ഹര്‍ത്താല്‍ നടക്കുക. ജനാധിപത്യത്തെയും ഭരണഘടനയെയും കൊലപ്പെടുത്തുന്ന പൗരത്വ ബില്ലിനും എന്‍ആര്‍സിക്കും എതിരെ ജനാധിപത്യപരമായും സമാധാനപരവുമായും നടക്കുന്ന ഹര്‍ത്താല്‍ പൂര്‍ണമായും വിജയിപ്പിക്കാന്‍ കേരളീയ സമൂഹം മുന്നോട്ടുവരണമെന്നും തൊഴില്‍, യാത്ര എന്നിവ ഒഴിവാക്കിയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടും പഠിപ്പ് മുടക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും സംയുക്ത സമിതി അഭ്യര്‍ഥിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി സംയുക്ത സമിതി നേരത്തെ അറിയിച്ചിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തുന്ന സംയുക്ത സമിതി ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കി

ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കും: സംയുക്ത സമിതി

കാസര്‍കോട്: എന്‍ആര്‍സിക്കും പൗരത്വ ഭേദഗതി ബില്ലിനുമെതിരെ സംസ്ഥാന വ്യാപകമായി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്ല് രാജ്യത്തിന്റെ ഭരണഘടനയെ ചുട്ടുകൊല്ലുന്നതാണെന്നും ഭരണഘടന ഒരു പൗരന് അനുവദിക്കുന്ന മുഴുവന്‍ അവകാശങ്ങളെയും ചോദ്യം ചെയ്യുന്നതും ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് ഈ ബില്ലെന്നും യോഗം കുറ്റപ്പെടുത്തി.

ജനാധിപത്യത്തെ നിഷ്‌കാസനം ചെയ്ത് ഇന്ത്യയെ സംഘ് രാഷ്ട്രമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജനാധിപത്യ ചേരികളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായാണ് രാഷ്ട്രീയ-കക്ഷി ഭേദമന്യേ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ പതിനേഴിന് കേരളത്തില്‍ ഹര്‍ത്താല്‍ സംഘടിപ്പിച്ചിട്ടുള്ളതെന്നും കോഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

മുഹമ്മദ് വടക്കേക്കര, അമ്പുഞ്ഞി തലക്ലായി, സിഎച്ച് ബാലകൃഷ്ണന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), എന്‍ യു അബ്ദുല്‍ സലാം, ഖാദര്‍ അറഫ, ഇഖ്ബാല്‍ ഹൊസങ്കടി, അന്‍സാര്‍ ഗാന്ധിനഗര്‍, ഗഫൂര്‍ നായന്മാമൂല, മൂസ ഇച്ചിലിങ്കാല്‍ (എസ്ഡിപിഐ), പ്രവീണ്‍ കുമാര്‍ (ഡിഎച്ച്ആര്‍എം), രഞ്ജിത്ത് രാജ് (ഡിഎസ്എസ് കേരള), നൗഫല്‍ ഉളിയത്തടുക്ക (ജനകീയ നീതിവേദി), സഫിയ സമീര്‍, സാഹിദാ ഇല്ല്യാസ് (വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്), അഷ്‌റഫ് കോളിയടുക്കം (എസ്ഡിടിയു), ഹമീദ് കക്കണ്ടം (എഫ്‌ഐടിയു), സിറാജുദ്ദീന്‍ മുജാഹിദ് (ഫ്രറ്റേണിറ്റി), ഇസ്മാഈല്‍ അഹ്മദ് (സോളിഡാരിറ്റി), റാസിഖ് മഞ്ചേശ്വര്‍ (എസ്‌ഐഒ) തുടങ്ങിയവര്‍ സംബന്ധിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ നടത്തുന്ന സംയുക്ത സമിതി ഹര്‍ത്താലില്‍ നിന്ന് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കിനെ ഒഴിവാക്കി

Keywords:  Kerala, kasaragod, news, Top-Headlines, Trending, Protest, Harthal, SDPI, Sabarimala, No Harthal in Ranni Taluk

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia