city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശബരിമല കാര്യത്തില്‍ എല്‍ഡിഎഫിന് അഞ്ചിടങ്ങളില്‍ അഞ്ച് അഭിപ്രായം; മുഖ്യമന്ത്രിയുടെ മഞ്ചേശ്വരത്തെ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 13.10.2019) മുഖ്യമന്ത്രിയെയും എല്‍ഡിഎഫിനെയും വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മഞ്ചേശ്വരത്തെ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവിനെ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതന്നും മുല്ലപ്പള്ളി ആരോപിച്ചു. കാസര്‍കോട് വിദ്യാനഗറിലെ ഡിസിസി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി യുഡിഎഫിനും ചെന്നിത്തലയ്ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും മറ്റു നാലിടങ്ങളിലും വര്‍ധിത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ട് കച്ചവടത്തിന്റെ ആദ്യ പ്രഖ്യാപനമാണ് ശങ്കര്‍ റൈ ബിജെപി സ്ഥാനാര്‍ത്ഥിയുടെ അനുഗ്രഹം വാങ്ങിയത്.

മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങള്‍ മറ്റു നാല് മണ്ഡലങ്ങളില്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ എന്നും ശബരിമല വിഷയത്തില്‍ എന്താണ് നിലപാടെന്നു മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യപ്പെട്ട മുല്ലപ്പള്ളി എല്‍ഡിഎഫിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ശബരിമല വിഷയത്തില്‍ അഞ്ച് അഭിപ്രായമാണ് പറയുന്നതെന്നും പരിഹസിച്ചു.

പെരിയ ഇരട്ടക്കൊലപാതകം സംബന്ധിച്ചും മുല്ലപ്പള്ളി പരാമര്‍ശിച്ചു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നു കുടുംബത്തെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായ എത്ര കുടുംബങ്ങള്‍ക്ക് സഹായം ലഭ്യമാക്കിയെന്ന് വ്യക്തമാക്കണം. എത്ര തുക ദുരിതാശ്വാസ നിധിയിലേക്ക് കിട്ടി എന്ന കൃത്യമായ കണക്ക് പുറത്തുവിടണം. പി എസ് സിയുടെ വിശ്വാസ്യത സര്‍ക്കാര്‍ തകര്‍ത്തു. കോടിയേരി ഇരുട്ട് കൊണ്ട് ഓട്ടയടയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കൂടത്തായി കൂട്ടകൊലപാതകക്കേസില്‍ കുറ്റകരമായ അലംഭാവമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്തു കൊണ്ടാണ് ഇത്രയും വൈകിയത്. തെളിയിക്കാന്‍ സാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് പറഞ്ഞ ഡിജിപി പോലീസിന്റെ മനോവീര്യം കെടുത്തുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമല കാര്യത്തില്‍ എല്‍ഡിഎഫിന് അഞ്ചിടങ്ങളില്‍ അഞ്ച് അഭിപ്രായം; മുഖ്യമന്ത്രിയുടെ മഞ്ചേശ്വരത്തെ പ്രസ്താവന വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമം: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kasaragod, Kerala, news, Sabarimala, LDF, Manjeshwaram, KPCC-president, KPCC, Mullappally Ramachandran against CM and LDF on Manjeshwaram by poll.  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia