ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആദ്യ ദിവസങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം: മന്ത്രി കടകം പള്ളി സുരേന്ദ്രന്‍
ശബരിമല: (www.kasargodvartha.com 16.11.2020) ശബരിമലയില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം ആദ്യ ദിവസങ്ങളിലെ സ്ഥിതിഗതികള്‍ വിലിയിരുത്തിയ ശേഷമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നുവെന്ന കുമ്മനം രാജശേഖരന്റെ ആരോപണം വിലകുറഞ്ഞതാണെന്നും കടകംപള്ളി പറഞ്ഞു. ഇത് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമമാണെന്ന് സംശയിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ശബരിമലയില്‍ ശരണമന്ത്രങ്ങളുമായി വ്രതശുദ്ധിയുടെ മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമായി. സന്നിധാനത്തും മാളികപ്പുറത്തും പുതിയതായി സ്ഥാനമേറ്റ മേല്‍ശാന്തിമാര്‍ ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തീര്‍ത്ഥാടകരെ പ്രവേശിപ്പിച്ചു തുടങ്ങി. കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാണ് ഭക്തരെ കടത്തിവിടുന്നത്. പുലര്‍ച്ചെ മൂന്ന് മണി മുതലാണ് വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ പ്രവേശിപ്പിക്കാനാരംഭിച്ചത്.
Keywords: Sabarimala, news, Kerala, Top-Headlines, Ayyappa-Bakthar, Mandala-Season-2020, Minister, Temple, Minister says decision on allowing more pilgrims to Sabarimala after analyzing situation