ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയില്‍: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: (www.kasargodvartha.com 22.11.2020) ശബരിമലയില്‍ 5000 തീര്‍ത്ഥാടരെ പ്രവേശിപ്പിക്കുന്നത് പരിഗണനയിലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ 2000 പേര്‍ക്കാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതി. വരുമാന പ്രതിസന്ധി കണക്കിലെടുത്ത് പ്രതിദിനം ദര്‍ശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നത് പരിഗണനയിലെന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്.
കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം കാത്തിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്. തീര്‍ത്ഥാടകരുടെ എണ്ണം ഉയര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും. പ്രതിദിനം മൂന്നര കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവില്‍ 10 ലക്ഷം രൂപയില്‍ താഴെയാണ്. സന്നിധാനത്ത് ദര്‍ശനത്തിനെത്തുന്നവരിലധികവും ഇതര സംസ്ഥാനക്കാരാണ്.
Keywords: News, Thiruvananthapuram, Kerala, Top-Headlines, Sabarimala, Mandala-Season-2020, Religion, Minister, Minister Kadakampally Surendran says they may allow more pilgrims in Sabarimala