ശബരിമലയും വിശ്വാസവുമാണോ മഞ്ചേശ്വരത്തിന്‍ പ്രശ്‌നം? എന്തുകൊണ്ടാണ് തുളുനാടിന്റെ സമഗ്രവികസനവും അടിസ്ഥാന പ്രശ്‌നങ്ങളും ചര്‍ച്ചയാകാത്തത്? ഇതാ തുളുനാട്ടുകാരുടെ ഒരു ജനകീയ മാനിഫെസ്റ്റോ, ഇതൊക്കെയാണ് ചര്‍ച്ച ചെയ്യേണ്ടത്
Oct 18, 2019, 16:37 IST
എ കെ പ്രകാശ്
കേരളത്തില്‍ പിന്നോക്കാവസ്ഥ നിലനില്‍ക്കുന്ന ജില്ലകളിലൊന്നാണ് കാസര്‍കോട്. അതില്‍ തന്നെ കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തായി നില്‍ക്കുന്ന നിയോജക മണ്ഡലം. സപ്തഭാഷ സംഗമഭൂമിയെന്ന കാസര്‍കോടിന്റെ ഖ്യാതിക്ക് ആക്കം കൂട്ടി നിരവധി ഭാഷകള്‍ സംസാരിക്കുന്നവര്‍ സംഗമിക്കുന്ന മഞ്ചേശ്വരം നിയോജ മണ്ഡലം. മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഉയരുകയാണ്. എങ്ങനെയെങ്കിലും വിജയം കൈപ്പിടിയിലൊതുക്കാന്‍ മുന്നണികള്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്.
1970 മുതല്‍ മഞ്ചേശ്വരത്തെ പ്രധീനിധീകരിച്ച് പ്രധാനപാര്‍ട്ടികളിലെ പല പ്രമുഖരും നിയമസഭയിലെത്തി. പലപ്പോഴും മന്ത്രിമാര്‍ വരെ ഉണ്ടായി. ഇക്കാലമത്രയും ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിച്ചതല്ലാതെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും വേണ്ടി എന്തൊക്കെ ചെയ്തിട്ടുണ്ട്? സാധരണ രീതിയില്‍ മുന്നോട്ട് പോയതല്ലാതെ കാര്യമായ എന്തു വികസനമാണ് മഞ്ചേശ്വരത്ത് കാണിക്കാനുള്ളത്? ജനങ്ങളെ കാണാന്‍ രാജാവും, മന്ത്രിയും, ഭരണപക്ഷവും, പ്രതിപക്ഷവും താഴേക്കിടറങ്ങി വരുന്ന തെരെഞ്ഞെടുപ്പ് കാലമായ ഇപ്പോഴെങ്കിലും അങ്ങിനെയൊരു വിലയിരുത്തല്‍ നടന്നിട്ടുണ്ടോ? എന്തുകൊണ്ടാണ് അങ്ങനെ? അതിനു കാരണക്കാര്‍ മഞ്ചേശ്വരത്തെ ജനങ്ങള്‍ തന്നെ അല്ലെ..?
കേരളത്തിലെ പ്രധാനപ്പെട്ട മൂന്നd മുന്നണികള്‍ അവിടെ പറയുന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഭൂരിപക്ഷം, ന്യൂനപക്ഷം, ശബരിമല, വിശ്വസം, എല്ലാ സ്ഥാനാര്‍ത്ഥികളും ദൈവവിശ്വസികള്‍, യഥാര്‍ത്ഥ വിശ്വസി, ഡ്യൂപ്ലിക്കേറ്റ് വിശ്വസി, ബിജെപി വരും.. അതിനായി യുഡിഫിന് വോട്ട് ചെയ്യണം, യുഡിഫ് ഒന്നും ചെയ്തിട്ടില്ല..എന്‍ഡിഎയ്ക്ക് വോട്ട് ചെയ്യണം, ബിജെപി ഫാസിസമാണ്.. അതുകൊണ്ട് എല്‍ഡിഫിനു വോട്ട് ചെയ്യണം; ഇങ്ങനെ പോകുന്നു പ്രചരണം. ഇതൊക്കെയാണോ മഞ്ചേശ്വരത്തെ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍? എന്തുകൊണ്ട് മഞ്ചേശ്വരത്തുകാരുടെ അടിസ്ഥാനപ്രശ്‌നങ്ങളും സമഗ്രവികസനവും ഉപതെരഞ്ഞെടുപ്പില്‍ പ്രചരണവിഷയമാക്കുന്നില്ല.
പ്രചരണത്തിനെത്തുന്ന രാഷ്ട്രീയക്കാരുടെയും സ്ഥാനാര്‍ത്ഥികളുടെയും മുഖത്തുനോക്കി തുളുനാട്ടുകാര്‍ ചാദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വോട്ട് ചോദിക്കാന്‍ വരുന്നവര്‍ വിശ്വാസവും ന്യൂനപക്ഷവും ഭൂരിപക്ഷവും പറയുമ്പോള്‍, ഇതാണോ ഈ നാട്ടിലെ പ്രധാന ജനകീയ പ്രശ്‌നങ്ങള്‍, ഇതാണോ മഞ്ചേശ്വരത്തിന് വേണ്ടത്? ഇതിന് വേണ്ടിയാണോ ഞങ്ങള്‍ വോട്ട് ചെയ്യേണ്ടത് എന്ന് വോട്ടര്‍മാര്‍ തിരിച്ചുചോദിക്കണം.
തുളുനാടിന്റെ സ്പന്ദനമറിയുന്ന ഒരു തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ ഏതെങ്കിലും മുന്നണികള്‍ അവതരിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ വോട്ടര്‍മാര്‍ ഒരു ജനകീയ മാനിഫെസ്റ്റോ ഉണ്ടാക്കി പ്രമുഖ മുന്നണികള്‍ക്കെല്ലാം അങ്ങോട്ട് സമര്‍പ്പിക്കുക, എന്നിട്ട് അത് ഓരോന്നും ചോദ്യം ചെയ്യുക.. മാറ്റം സാധ്യമാകണമെങ്കില്‍ ജനങ്ങള്‍ മാറണം... അതിനു നമ്മള്‍ തന്നെ മുന്‍കൈ എടുക്കണം.
എന്തൊക്കെയെയാണ് മഞ്ചേശ്വരത്തെ പ്രധാന പ്രശ്‌നങ്ങള്‍? ആരോഗ്യ, വിദ്യാഭ്യാസ, സര്‍ക്കാര്‍ സേവന മേഖല, മാലിന്യം, റോഡ്, കുടിവെള്ളം, ടൂറിസം, വ്യവസായം ഇങ്ങനെ സര്‍വത്രമേഖലയും ഉപതെരഞ്ഞടുപ്പില്‍ വിഷയമാകണം. മണ്ഡലത്തിന്റെ പ്രധാന പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു ജനകീയ മാനിഫെസ്റ്റോ എന്ന നിലയില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു സുഹൃത്തും, ഓണ്‍ലൈന്‍ ഡാറ്റയും കൂട്ടി തയ്യാറാക്കിയ കുറച്ചുകാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. ഇതില്‍ വിട്ടുപോയ ഒരുപാട് കാര്യങ്ങള്‍ ഉണ്ടാകും. അത് വായനക്കാര്‍ക്ക് ഈ കുറിപ്പിന് താഴെ പങ്കുവെക്കാം.
Keywords: Kerala, kasaragod, Sabarimala, Article, by-election, Manjeshwaram, Poll, Manjeshwaram bye poll - Voter's manifesto, AK Prakash, Movement for Better Kerala.
< !- START disable copy paste -->

- ഗ്രൂപ്പ് വില്ലേജ് ഓഫീസുകള്‍ (ഒന്നില്‍ കൂടുതല്‍ വില്ലേജുകള്‍ക്ക് ഒരു വില്ലേജ് ഓഫീസ്) ഒഴിവാക്കാനുള്ള അടിയന്തിര നടപടി. കേരളത്തിലെ ഒരുവിധം എല്ലാ ജില്ലകളില്‍ നിന്നും അപ്രത്യക്ഷമായ, കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഗ്രൂപ്പ് വില്ലേജ് ഓഫീസുകള്‍ ഉള്ള മണ്ഡലം ആണ് മഞ്ചേശ്വരം.
- കന്‍വതീര്‍ത്ത ബീച്ച് വികസനം.
- കുമ്പള കോട്ട വികസനം.
- ഉപ്പള പോലീസ് സ്റ്റേഷന്‍.
- ഉപ്പള നഗരവികസനവും ബസ് സ്റ്റാന്‍ഡും.
- മഞ്ചേശ്വരത്തു ഒരു കെ എസ് ആര്‍ ടി സി ഡിപ്പോ (സാധ്യമാണെകില്‍ കേരള - കര്‍ണാടക ആര്‍ടിസി കള്‍ ഒരുമിച്ചു ഒരു ബോര്‍ഡര്‍ ബസ് ഡിപ്പോ). അതുവഴി മഞ്ചേശ്വരത്തെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കും അതുപോലെ കാസര്‍കോട്ടേക്കും, മംഗളൂരുവിലേക്കും മെച്ചപ്പെട്ട ബസ് സൗകര്യങ്ങള്‍.
- തിയേറ്ററുകള്‍.
- സിന്തറ്റിക് സ്റ്റേഡിയം.
- മഞ്ചേശ്വരം അരിക്ലാഡി മുതല്‍ കുമ്പള വരെ സമാന്തര സംസ്ഥാന ഹൈ ട്രാഫിക് സുഗമമായ ഗതാഗതം സുഗമമാക്കുന്നതിന് (ഇതിനായി ഹില്‍ ഹൈവേ, തീരദേശ റോഡുകള്‍ സംബന്ധിച്ച് ഇതിനകം ചില നടപടികളുണ്ട്. പക്ഷെ അതില്‍ സമ്മര്‍ദം ചെലുത്തി നടപ്പിലാക്കാനും മുന്നോട്ടു കൊണ്ടുപോകാനും കഴിയണം).
- വൈദ്യുതി വിതരണവും വോള്‍ട്ടേജ് പ്രശ്‌നങ്ങളും പരിഹരിക്കുക.
- ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയുള്ള ഫിഷ് മാര്‍ക്കറ്റ്.
- എല്ലാ സൗകര്യങ്ങളുമുള്ള താലൂക്ക് ആശുപത്രി (പേരിനു പിഎംസി താലൂക് ആശുപത്രി ഉണ്ടെങ്കിലും ഒരു സൗകര്യവും ഇല്ല).
- മിനി സിവില്‍ സ്റ്റേഷന്‍.
- മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളും ഓഫീസുകളും സ്ഥാപിക്കുക. (ആര്‍ടിഒ ഓഫീസും ഒരു താലൂക്കിന് ആവശ്യമായ മറ്റ് അടിസ്ഥാന ഓഫീസുകളും).
- വിദ്യാഭ്യാസ സ്ഥാപനങ്ങളും ഐടിഐയും. ഗോവിന്ദ പൈ കോളജില്‍ കൂടുതല്‍ കോഴ്‌സുകളും സീറ്റുകളും.
- മിനി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്.
- പിഎച്ച്‌സി അടിസ്ഥാന സൗകര്യങ്ങളോടെ നവീകരിക്കുക.
- പൊസഡി ഗുംപെ ഹില്‍ ടൂറിസം നവീകരിക്കുക.
- വിവിധ സംസ്‌കാരത്തിന്റെയും ഭാഷയുടെയും ദ്രവണാങ്കങ്ങളായി കണക്കാക്കപ്പെടുന്ന ഈ പ്രദേശത്ത് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ സാംസ്‌കാരിക കേന്ദ്രം (മഞ്ചേശ്വരത്ത് ഐക്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം എത്തിക്കാന്‍ ഇത് സഹായിക്കും. നിലവില്‍ ഈ സ്ഥലം മതത്തെ അടിസ്ഥാനമാക്കി പരസ്പരം വിദ്വേഷത്തിന് പേരുകേട്ടതാണ്.
- മംഗല്‍പടി പഞ്ചായത്ത് വിഭജിക്കുക. അല്ലെങ്കില്‍ ഉപ്പള മുനിസിപ്പാലിറ്റിയായി ഉയര്‍ത്തുക.
- മഞ്ചേശ്വരത്തുനിന്ന് കൊണ്ടുപോയ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട് തിരികെ കൊണ്ടുവരിക, അല്ലെങ്കില്‍ അതെ സ്ഥാപനത്തിന്റെ പുതിയ ഇന്‍സ്റ്റിറ്റ്യൂട്ട് അല്ലെങ്കില്‍ ക്യാമ്പസ് സ്ഥാപിക്കുക (കാസര്‍കോട്ടും മഞ്ചേശ്വരത്തും കപ്പലുകളില്‍ ജോലി ചെയ്യുന്ന ധാരാളം ആളുകള്‍ ഉണ്ട്).
- മംഗളൂരു പോര്‍ട്ടിനെ ഉപയോഗിച്ചു വ്യവസായം ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ മഞ്ചേശ്വരത്ത് ദീര്‍ഘവീക്ഷണത്തോടെ അതിനുള്ള പദ്ധതികള്‍ തയ്യാറാക്കുക.
- കുമ്പള റെയില്‍വേ സ്റ്റേഷന്‍ കേരള - കേന്ദ്ര സര്‍ക്കാറുകളുമായി ബന്ധപ്പെട്ടു മംഗളൂരുവിന്റെ ഒരു സാറ്റലൈറ്റ് സ്റ്റേഷന്‍ ആയി വികസിപ്പിക്കുക. അതുവഴി നിലവില്‍ കണ്ണൂരില്‍ അവസാനിപ്പിക്കുന്ന സര്‍വീസുകള്‍ കേരളത്തിന്റെ വടക്കന്‍ ജില്ലയ്ക്കും ഉപകാരപ്പെടുത്താനാവും. ഇത് കുമ്പളയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുകയും ചെയ്യു.