Breach | ഗുരുതര സുരക്ഷാ വീഴ്ച; ശബരിമല സന്നിധാനത്ത് വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയില്‍
● ശബരിമലയിൽ ഒരു ഹോട്ടൽ ജീവനക്കാരനെ വിദേശ മദ്യവുമായി പിടികൂടി.
● അനധികൃതമായി മദ്യം വിൽപ്പന നടത്തിയിരുന്നതായി പൊലീസ്.
● സന്നിധാനത്തെ സുരക്ഷാ വ്യവസ്ഥയിലെ ഗുരുതര വീഴ്ച.
ശബരിമല: (KasargodVartha) ശബരിമല സന്നിധാനത്ത് അനധികൃത മദ്യ വില്‍പന. നാലര ലിറ്റര്‍ വിദേശമദ്യവുമായി ഹോട്ടല്‍ ജീവനക്കാരന്‍ പിടിയിലായി. കൊല്ലം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജു (51) ആണ് സന്നിധാനം പൊലീസിന്റെ പിടിയിലായത്.
സന്നിധാനം എന്‍എസ്എസ് ബില്‍ഡിങ്ങിന് സമീപത്തെ ഹോട്ടലിനോട് ചേര്‍ന്ന് ഇയാള്‍ താമസിച്ചിരുന്ന ഷെഡ്ഡില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം കണ്ടെടുത്തത്. ഈ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തി. ഏറെനാളായി സന്നിധാനത്ത് മദ്യ വില്‍പ്പന നടക്കുന്നുവെന്നാണ് കണ്ടെത്തല്‍.
മണ്ഡലകാലത്തിന്റെ ആരംഭം മുതല്‍ ഇയാള്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടേക്ക് ഭക്തരെ കര്‍ശന പരിശോധനകളോടെയാണ് കടത്തിവിടുന്നത്. എന്നാല്‍ വ്യാപകമായി സന്നിധാനത്തടക്കം മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
#Sabarimala #Kerala #LiquorSeizure #SecurityBreach #India #Pilgrimage #Arrest #IllegalLiquor